എറണാകുളം :അമൽജ്യോതി പ്രശ്നം തന്ത്രപരമായ വർഗീയ ഇക്വേഷനുമായി കത്തോലിക്കാ സഭയെന്ന് അഡ്വ:ഇന്ദുലേഖ ജോസഫ്.
കുറ്റാരോപിതരായ അമൽജ്യോതിയിലെ ഏതാനും വ്യക്തികളുടെ വക്കാലത്തു എന്തിനാണെന്ന് അറിയില്ല ക്രിസ്ത്യൻ സഭ ഏറ്റെടുക്കുന്നു.
അങ്ങനെ "കുറ്റാരോപിതർക്കൊപ്പം" എന്ന പരമ്പരാഗതമായ ആചാരം സഭ നിർബാധം തുടരുന്നതായും ഇന്ദുലേഖ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.
ആടിനെ പട്ടിയാക്കുന്ന ലാഘവത്തോടെ ഈ പ്രശ്നത്തെ ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കും ക്രിസ്ത്യാനികൾക്കും എതിരായ കടന്നു കയറ്റമായി ചിത്രീകരിക്കുന്നു. നിഷ്കളങ്കരായ ക്രിസ്ത്യൻ യുവതീയുവാക്കളെ തെരുവിലിറക്കുന്നു.
ഓർക്കുക. തീക്കട്ട കൊണ്ട് തല ചൊരിയരുത്. വർഗീയ വിത്ത് ഒരിക്കൽ പാകിയാൽ അതിന്റെ വളർച്ച പാകിയവർക്കുപോലും നിയന്ത്രിക്കാൻ കഴിയില്ലന്നും അവർ പറഞ്ഞു.
അമൽജ്യോതിയുടെ അഭിമാനം ഉയർത്തിപ്പിടിക്കേണ്ടത് ഇരക്ക് നീതി നടപ്പാക്കികൊണ്ടാണ് മറിച്ചു കുറ്റാരോപിതരെ സംരക്ഷിച്ചുകൊണ്ടോ കേസ് അട്ടിമറിച്ചുകൊണ്ടോ അല്ല.
തെറ്റുകൾ തിരുത്തപ്പെടണം. പ്രതികരണങ്ങളെ സ്വാഗതം ചെയ്യണം. മാറ്റങ്ങൾക്കു വിധേയമാകണ മെന്നും ഇന്ദുലേഖ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.