ആലപ്പുഴ കണ്ണൂർ എക്‌‌സിക്യൂട്ടീവ് എക്‌‌സ്‌പ്രസ് തീവയ്‌പ്പ് കേസിൽ ഒരാൾ പോലീസ് കസ്റ്റഡിയിൽ. ഇയാളെ ചോദ്യം ചെയ്‌ത് വരികയാണ്.

കണ്ണൂർ; എക്‌‌സിക്യൂട്ടീവ് എക്‌‌സ്‌പ്രസ് തീവയ്‌പ്പ് കേസിൽ ഒരാൾ പോലീസ് കസ്റ്റഡിയിൽ. ഇയാളെ ചോദ്യം ചെയ്‌ത് വരികയാണ്. സിസിടിവി ദൃശ്യങ്ങളിലുള്ള ആളിനെയാണ് കസ്‌റ്റഡയിൽ എടുത്തിരിക്കുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

കണ്ണൂർ റെയിൽവെസ്‌‌റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ ബോഗിക്ക് വ്യാഴം പുലർച്ചെ ഒന്നരയോടെയാണ് അജ്ഞാതൻ തീയിട്ടത്. ഏറ്റവും പിറകിലെ മൂന്നാമത്തെ ബോഗിയാണ് കത്തിയത്. മൂന്ന് യൂണിറ്റ് അഗ്‌‌നിശമന സേനാസംഘം ഏറെ നേരം പ്രയത്‌നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ബുധൻ  രാത്രി 11 ഓടെ കണ്ണൂരിൽ എത്തിയ ട്രെയിൻ ഏട്ടാമത്തെ യാർഡിൽ നിർത്തിയിട്ടതായിരുന്നു. തീ ഉയരുന്നത് റെയിൽവെ ജീവനക്കാരാണ് ആദ്യം കണ്ടത്.  

കോഴിക്കോട് എലത്തൂരിൽവെച്ച് ഇതെ ട്രെയിനിന് തീവെച്ച്  മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി  ഷാരൂഖ് സെയിഫി  നേരത്തെ പിടിയിലായിരുന്നു. കേസിൽ എൻഐഎ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇതെ ട്രെയിനിന് കണ്ണൂരിൽവെച്ച് വീണ്ടും തീയിട്ടത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !