ഇടുക്കി: തൊടുപുഴ പൂമാലയില്‍ ലോറി ഡ്രൈവറെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ ഒരാള്‍ പിടിയില്‍. കൂവക്കണ്ടം സ്വദേശി ബാലകൃഷ്ണനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴുത്തിന് കുത്തേറ്റ ഡ്രൈവര്‍ കോതവഴിക്കല്‍ പ്രദീപ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്.
തടി വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതക ശ്രമത്തിന് കാരണം. പ്രതിയായ ബാലകൃഷ്ണന് വാങ്ങാനാഗ്രഹിച്ച പുമാലയിലെ റബര്‍തോട്ടം ഉടമ മറ്റൊരാൾക്ക് വിൽക്കുകയും തടി മുറിച്ചു വിൽക്കുകയും ചെയ്തു. മുറിച്ച റബര്‍ കയറ്റാന്‍ ലോറിയുമായെത്തിയതാണ് പ്രദീപ്.
ലോറി തടി കയറ്റാനായി പാർക്ക് ചെയ്ത് വിശ്രമിക്കുന്നതിനിടെ പുറകില്നിന്നും കുത്തുകയായിരുന്നു. കഴുത്തില്‍ ആഴത്തിലുള്ള മുറിവുണ്ട്. ഉടന്‍തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ എറണാകുളത്തേക്ക് മാറ്റുകയായിരുന്നു. കുത്തിയ ശേഷം ഒളിവിൽ പോയ ബാലകൃഷ്ണനെ പോലീസും നാട്ടുകാരും ചേർന്നാണ് പിടികൂടുകയായിരുന്നു.
ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. പ്രദീപിന്റെ നില ഗുരുതരമായി തുടരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.