എറണാകുളം;സംസ്ഥാനത്ത് സിപിഐഎം നേതൃത്വം കൊടുക്കുന്ന ഇടതു ഭരണത്തിനുകീഴിൽ മാധ്യമങ്ങൾ വേട്ടയാടപ്പെടുകയാണെന്ന് ജസ്റ്റിസ് കമാൽ പാഷ.
ഏഷ്യാനെറ്റ് റിപ്പോർട്ടർക്കെതിരെ കേരള പോലീസ് എടുത്തിരിക്കുന്ന ഗൂഢാലോചനാകേസ് വസ്തുതാ വിരുദ്ധമാണെന്നും രാജ്യത്തു മറ്റൊരു സംസ്ഥാനങ്ങളിലും ഇത്തരം വേട്ടയാടലുകൾ നടക്കുന്നില്ലെന്നും കമാൽ പാഷ പറഞ്ഞു.
മാർക്ക് ലിസ്റ്റ് വിവാദത്തിൽ എസ്എഫ്ഐ നേതാവ് ആർഷോയെ വെള്ളപൂശാനുള്ള സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രസ്താവനകൾക്കെതിരെയും പാഷ രൂക്ഷമായി പ്രതികരിച്ചു.
ഗോവിന്ദൻ അധ്യാപകനാണെന്ന് പറയുന്നു വാർത്തകൾ വളച്ചൊടിക്കാനും ഇഷ്ടമല്ലാത്ത മാധ്യമത്തെ ശരിപ്പെടുത്തി കളയും എന്ന തരത്തിൽ പൊതുജന മധ്യത്തിൽ വിളിച്ചു പറയുന്നത് രാഷ്ട്രീയ സംസ്കാരമല്ലന്നും കമാൽ പാഷ പറഞ്ഞു.
ഏഷ്യാനെറ്റ് റിപ്പോർട്ടർക്കെതിരെ തിരക്കിട്ട് ഗൂഢാലോചനകുറ്റം ചുമത്തിയ കേരളാ പോലീസ് കെ വിദ്യയെ പിടികൂടുന്നില്ലന്നും മുൻകൂർ ജാമ്മ്യത്തിനുള്ള അവസരം കൊടുക്കുകയാണെന്നും കമാൽ പാഷ പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.