നടൻ കസാൻ ഖാൻ അന്തരിച്ചു. വിടവാങ്ങിയത് മലയാള സിനിമയിലെ സ്ഥിരം വില്ലൻ

കൊച്ചി: നടൻ കസാൻ ഖാൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മലയാള സിനിമയിലെ സ്ഥിരം വില്ലൻ സാന്നിധ്യമായിരുന്നു കസാൻ ഖാൻ. പ്രൊഡക്ഷൻ കൺട്രോളറും നിർമ്മാതാവുമായ എൻ എം ബാദുഷയാണ് മരണവിവരം പങ്കുവെച്ചത്.



തമിഴിലും കന്നഡയിലുമായി അൻപതിലധികം ചിത്രങ്ങൾ വേഷമിട്ടിട്ടുണ്ട്. 1992 ൽ റിലീസ് ആയ സെന്തമിഴ് പാട്ട് എന്ന സിനിമയിലൂടെയാണ് കസാൻ ഖാൻ സിനിമ ലോകത്ത് എത്തിയത്. മലയാളത്തിൽ മായ മോഹിനി, ഗാന്ധർവ്വം, രാജാധി രാജ, സി ഐ ഡി മൂസ, വർണ പകിട്ട്, ഇവൻ മര്യാദ രാമൻ തുടങ്ങിയ മലയാള സിനിമകളിലും വേഷമിട്ടുണ്ട്. കൂടുതലും വില്ലൻ വേഷങ്ങളിലൂടെയാണ് കസാൻ ഖാൻ സിനിമയിൽ ശ്രദ്ധിക്കപ്പെട്ടത്.

നടന്റെ അകാല മരണത്തിൽ സിനിമ മേഖലയിൽ നിന്നും പ്രേക്ഷകരുടെ ഭാഗത്തു നിന്നും ഉള്ളവർ ദുഃഖം രേഖപ്പെടുത്തുന്നുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !