മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ലോക കേരളം സഭയിൽ പങ്കെടുക്കുന്നതിനും മറ്റു വിവിധപരിപാടികളിൽ പങ്കെടുക്കുന്നതിനുമായി അമേരിക്കയിൽ എത്തിയിട്ട് ഏതാനും ദിവസന്തങ്ങളായി.
മുഖ്യമന്ത്രിയുടെ പല പ്രസ്താവനകളും ഇതിനോടൊപ്പം വിവാദമാകുകയും ചെയ്തിട്ടുണ്ട്.ദിവസേന നിരവധി സർക്കാർ ഉദ്യോഗസ്ഥരെ അഴിമതിയുടെ പേരിൽ സംസ്ഥാനത്ത് വിജിലൻസും പോലീസും അറസ്റ്റു ചെയ്യുമ്പോഴും.
ശിശുമരണങ്ങളും ആശുപത്രി അധികൃതരുടെ വീഴ്ചയിൽ നിരവധി പേർക്ക് ജീവഹാനി സംഭവിക്കുമ്പോഴും ക്ഷേമ പെൻഷനും സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളവും കിട്ടാതെ ബുദ്ധിമുട്ട് അനുഭവിക്കുമ്പഴും ദിവസങ്ങളായി തിരുവനന്തപുരത്തു സമരം ചെയ്യുന്ന സാക്ഷരതാ പ്രേരക് മാരുടെ പ്രശനങ്ങൾ പരിഹരിക്കാൻ പോലും ഇതുവരെ മുൻകൈ എടുക്കാതെ.
കേരളത്തെ കടക്കെണിയുടെ ഉത്തരത്തിൽ കെട്ടി തൂക്കിയിട്ട്. കേരളം നമ്പർ വൺ എന്ന് മറ്റു സംസ്ഥാനങ്ങളിലും രാജ്യത്തും ചെന്ന് പച്ചക്കള്ളം വിളിച്ചു പറയുന്ന മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചും പരിഹസിച്ചും രംഗത്തെത്തിയിരിക്കുകയാണ് കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവും ജനപക്ഷം നേതാവുമായ അഡ്വ,ഷോൺ ജോർജ്.
സോഷ്യൽ മീഡിയയിലൂടെയാണ് മുഖ്യമന്ത്രിയുടെ പൊള്ളത്തരം ഷോൺ വ്യക്തമാക്കുന്നത്.കേരളത്തിലെ വ്യാവസായിക നഗരമായ കൊച്ചിയിലെ അറപ്പുളവാക്കുന്ന തെരുവോര മാലിന്ന്യ കൂമ്പാര ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചാണ് ഷോൺ ജോർജ് പ്രതികരിച്ചിരിക്കുന്നത്.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം
ബഹുമാനപ്പെട്ട മുഖ്യമന്ത്രി,
അങ്ങേക്കും പരിവാരങ്ങൾക്കും അമേരിക്കയിൽ സുഖമെന്ന് വിശ്വസിക്കട്ടെ...
കേരള മോഡൽ വികസനത്തെക്കുറിച്ച് അങ്ങ് ടൈം സ്ക്വയറിൽ പ്രസംഗിക്കുന്നത് കേട്ടു , വലിയ അഭിമാനം തോന്നി.ക്യാപിറ്റലിസ്റ്റ് രാജ്യമായ അവിടുത്തെ വൃത്തിയും ചുറ്റുപാടുകളും ഒക്കെ കണ്ടല്ലോ അല്ലേ...ഞങ്ങൾ മലയാളികളുടെ അവസ്ഥ ഇതാണ് .....( ഇന്ന് കൊച്ചി കടവന്ത്രയിൽ നിന്നുള്ള ദൃശ്യം).
വരുന്ന ദിവസങ്ങളിൽ അമേരിക്കയുടെ അയൽ രാജ്യമായ ( കമ്മ്യൂണിസ്റ്റ് പട്ടിണി രാജ്യം) ക്യൂബയിൽ ചെന്ന് മുഷ്ടി ചുരുട്ടി സാമ്രാജ്യത്വം തുലയട്ടെ എന്ന മുദ്രാവാക്യം വിളിക്കാൻ മറക്കരുത് എന്നുകൂടി ഓർമ്മിപ്പിക്കുന്നു...
അഡ്വ ഷോൺ ജോർജ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.