വാട്ടർഫോർഡ് മലയാളികളുടെ ക്രിക്കറ്റിന് ഇത് ചരിത്രനാൾ ...

വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളികളുടെ ക്രിക്കറ്റിന് ഇത് ചരിത്രനാൾ ...

അയർലണ്ടിലെ ലൂക്കനില്‍ (Dublin) മലയാളികളുടെ ഒത്തുചേരലായ കേരള ഹൗസ് കാർണിവൽ 2023 -ന്റെ ഭാഗമായി നടന്ന കേരള ഹൗസ് ക്രിക്കറ്റ് ടൂർണമെന്റ് ഇ വര്ഷം അയര്‍ലണ്ടില്‍ വാട്ടർഫോർഡ് മനേർ സെൻറ് ജോൺ ക്യാമ്പസ് ഗ്രൗണ്ടിൽ വെച്ച് -  ജൂൺ 10, 11 തീയതികളിൽ -വാട്ടർഫോർഡ് വൈകിങ്‌സ്‌ ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഘ്യത്തിൽ നടത്തപ്പെട്ടു.



വാട്ടർഫോർഡിന്റെ ചരിത്രത്തിൽ ആദ്യമായി നടന്ന ഔട്ട് ഡോർ ക്രിക്കറ്റ് ടൂർണമെന്റ്, എല്ലാ  മലയാളികൾക്കും , ഐറിഷുകാർക്കും ഒരു വേറിട്ട ആസ്വാദനമായിരുന്നു. അയർലണ്ടിലെ മികച്ച 12 ടീമുകൾ പങ്കെടുത്ത വാശിയേറിയ ടൂർണമെന്റിൽ ഒന്നാം സ്ഥാനക്കാരായി  ലൂക്കൻ കോൺഫിഡൻറ്  ക്രിക്കറ്റ് ക്ലബും, രണ്ടാം സ്ഥാനക്കാരായി  വാട്ടർഫോർഡ് വൈകിങ്‌സ്‌ ക്രിക്കറ്റ് ക്ലബും എത്തുകയുണ്ടായി.

വാട്ടർഫോർഡിലെ കായിക പ്രേമികൾക്ക് പങ്കെടുക്കുവാനും ആസ്വദിക്കുവാനും ഇനിയും അവസരങ്ങൾ കണ്ടെത്തി വേണ്ടവിധം പ്രയോജനപ്പെടുത്താൻ  വൈകിങ്‌സ്‌  ക്രിക്കറ്റ് ക്ലബ് പരിശ്രമിക്കുമെന്നും, ഇ അവസരം ഒരുക്കിത്തന്ന കേരള ഹൗസ് കാർണിവൽ ടീമിന് നന്ദി അർപ്പിക്കുകയും, ജൂൺ 17 ശനിയാഴ്‌ച ലുക്കാൻ സെന്ററിൽ വെച്ച് നടക്കുന്ന കാർണിവെലിന് വിജയാശംസകൾ നേരുകയും ചെയ്തു കൊണ്ട് ടൂർണമെന്റ് പരിസമാപിച്ചു.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !