നാലും മൂന്നും ഏഴും വയസുള്ള ആൺമക്കളെ വെടിവച്ചു കൊന്ന സംഭവത്തിൽ പിതാവ് അറസ്റ്റിൽ ' കുട്ടികളുടെ അമ്മയ്ക്കും വെടിയേറ്റു

 യുഎസ് ;നാലും മൂന്നും ഏഴും വയസുള്ള ആൺമക്കളെ വെടിവച്ചു കൊന്ന സംഭവത്തിൽ പിതാവ് അറസ്റ്റിൽ. യുഎസിലെ ഒഹിയോയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. 32 വയസ്സുകാരനായ ചാഡ് ഡോവർമാൻ എന്ന കുട്ടികളുടെ പിതാവ് സംഭവത്തിൽ അറസ്റ്റിലായി. തെരുവിലിറങ്ങി ബഹളംവച്ച് ആളെക്കൂട്ടിയ മകളാണ്, സംഭവം പുറത്തറിയിച്ചതെന്ന് ‘ന്യൂയോർക്ക് പോസ്റ്റ്’ റിപ്പോർട്ട് ചെയ്തു.

വ്യാഴാഴ്ചയാണ് കൊലപാതകം നടന്നതെന്നാണ് വിവരം. പ്രായപൂർത്തിയാകാത്ത മൂന്ന് ആൺമക്കളെ വരിയായി നിർത്തി ഇയാൾ നിറയൊഴിക്കുകയായിരുന്നുവെന്നാണ് പോലീസ് അറിയിച്ചു. മുൻകൂട്ടി തയ്യാറാക്കിയ പ്രകാരമാണ് ഇയാൾ കൊലപാതകം നടത്തിയതെന്നും പോലീസ് കോടതിയിൽ പറഞ്ഞു.

സഹോദരങ്ങൾക്കു നേരെ നിറയൊഴിക്കുന്നതു കണ്ട ആൺകുട്ടികളിൽ ഒരാൾ സമീപത്തെ പറമ്പിലേക്ക് ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും ഇയാൾ പിന്നാലെ ഓടിയെത്തി പിടികൂടി. പിന്നീട് വീട്ടിൽ തിരിച്ചെത്തിച്ച് വെടിവച്ചു കൊല്ലുകയായിരുന്നു എന്ന് മകൾ പോലീസിനോട് പറഞ്ഞു. കുട്ടികളുടെ അമ്മയ്ക്കും വെടിയേറ്റു. കയ്യിൽ വെടിയേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആൺകുട്ടികളെ വെടിവയ്ക്കുന്നത് തടയാനുള്ള ശ്രമത്തിനിടെയാണ് യുവതിയുടെ കയ്യിൽ വെടിയേറ്റതെന്നാണ് വിവരം. വെടിവയ്ക്കുന്നതു കണ്ടയുടനെ ഇവരുടെ മകൾ പുറത്തേക്ക് ഓടി എല്ലാവരെയും വിവരം അറിയിക്കുകയായിരുന്നു. പൊലീസ് ഉടൻതന്നെ സ്ഥലത്തെത്തി. അപ്പോഴേയ്ക്കും മൂന്ന് കുട്ടികളും മരിച്ചിരുന്നു.

പൊലീസ് സ്ഥലത്തെത്തുമ്പോൾ വീടിനു പുറത്തിരിക്കുകയായിരുന്നു പ്രതി. താനാണ് കൊല നടത്തിയതെന്ന് സമ്മതിച്ചു. ആൺമക്കളെ കൊലപ്പെടുത്താൻ കുറച്ചു നാളായി പദ്ധതിയിട്ടിരുന്നതായി ഇയാൾ വെളിപ്പെടുത്തി. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !