കോട്ടയം;രോഗിയായ ഭർത്താവിൽ നിന്നും യുവതിയെ അകറ്റിനിർത്തുകയും പീഡിപ്പിച്ച് ഗർഭിണിയാക്കുകയും തുടർന്ന് അവരുമായി ഒളിച്ചോടുകയും ചെയ്ത വൈദീകനെതിരെ നടപടിയെടുത്ത് പാലാ രൂപത.
എണ്ണൂറോളം ഇടവകാംഗങ്ങളുള്ള മണ്ണയ്ക്കനാട് സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരി ജോസഫ് കുമ്മണിയിലിനെ എല്ലാ ചുമതലകളിൽ നിന്നും രൂപത ഒഴിവാക്കിയതായും.വൈദികനെ ശിശ്രുഷകൾ ചെയ്യുന്നതിൽ നിന്നും കർശനമായി രൂപത വിലക്കിയതായും രൂപത വൃത്തങ്ങൾ അറിയിച്ചു. വിഷയത്തിൽ വൈദികൻ കുറ്റസമ്മതം നടത്തിയതായും തുടർ നടപടികൾക്ക് വിധേയനാകാൻ സ്വമേധയാ തയ്യാറായതായുമാണ് വിവരം.
രൂപതയുടെ ചാൻലസറാണ് വൈദീകനെ പുറത്താക്കുന്ന നടപടി സർക്കുലറായി ഇറക്കിയത്.രോഗിയായ ഭർത്താവിനെ സന്ദർശിക്കാൻ വീട്ടിൽ സ്ഥിരമായി സന്ദർശനം നടത്തിയ വൈദീകൻ യുവതിയുമായി അടുക്കുകയും തുടർന്ന് യുവതിയെ പീഡിപ്പിച്ചു ഗര്ഭിണിയാക്കുകയും ഇവരുമായി ഒളിച്ചോടുകയുമായിരുന്നെന്ന് കുടുംബം ആരോപിക്കുന്നു.
ഗോഗിയായ ഭർത്താവിൽനിന്നും ഗർഭം ധരിക്കാൻ സാധിക്കില്ലെന്ന് അറിയാമായിരുന്ന യുവതി സംഭവം സഹോദരനെ അറിയിക്കുകയും തുടർന്ന് വീട്ടുകാർ ഇടപെട്ടു വിഷയം ഒതുക്കി തീർക്കാൻ ശ്രമിച്ചെന്നും.
പിന്നീട് സഹോദരൻ യുവതിയെയും കുട്ടികളെയും ഫാദർ ജോസഫ് കുമ്മണിയുടെ അടുത്തേക്ക് പറഞ്ഞയക്കുകയും അവിടെനിന്ന് വികാരിയും യുവതിയും തമിഴ്‌നാട്ടിലേക്ക് കടന്നതായും ബന്ധപ്പെട്ടവർ പറയുന്നു.
നിലവിൽ വൈദീകനെയും യുവതിയെയും കണ്ടെത്തിയിട്ടില്ല ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധം നീതീന്യായ വ്യവസ്ഥ അംഗീകരിക്കുന്നുണ്ടെങ്കിലും പ്രായ പൂർത്തിയാകാത്ത കുട്ടികളുടെ പരാതിയിൽ നടപടി എടുക്കാൻ സാധിക്കുമെന്ന് പോലീസും പറയുന്നു.
ജോസഫ് കുമ്മണിയുടെ കേസിൽ വ്യക്തമായ തെളിവും വൈദീകന്റെ കുറ്റ സമ്മതവും ഉള്ളതിനാൽ സഭാ നേതൃത്വം നടപടി എടുക്കാൻ തയ്യാറാക്കുകയായിരുന്നു.
മാനസീക രോഗിയായ ഭർത്താവിനെ കാണാനും യുവതിയേ ആശ്വസിപ്പിക്കാനും എന്ന പേരിൽ വർഷങ്ങളായി വികാരി ജോസഫ് കുമ്മണിക്ക് ഈ കുടുംബവുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്ന് ബന്ധുക്കൾ പറയുന്നു.
യുവതിക്കും വൈദീകനുമെതിരെ നിയമനടപടി ശക്തമാക്കാനൊരുങ്ങുന്നതായി യുവതിയുടെ കുടുംബവുമായി ബന്ധപ്പെട്ടവർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.