കോട്ടയം : നെൽകർഷകർക്ക് സംഭരിച്ച നെല്ലിൻറെ പണം പൂർണമായും കൊടുത്തു തീർക്കുന്നതുവരെ യുഡിഎഫ് സമര രംഗത്ത് ഉണ്ടാകുമെന്ന് യുഡിഎഫ് സംസ്ഥാന സെക്രട്ടറി സിപി ജോൺ പ്രഖ്യാപിച്ചു.
കാലാവസ്ഥ പ്രതിസന്ധികളെ അതിജീവിച്ച് കർഷകൻ ഉൽപാദിപ്പിച്ച നെല്ല് കർഷകരിൽ നിന്നും സർക്കാർ വാങ്ങി വിറ്റ് കാശാക്കിയിട്ടും കർഷകൻറെ പണം നൽകാതെ കർഷകരെ ബാങ്കിൻറെ മുമ്പിലേക്ക് അപേക്ഷയുമായി പറഞ്ഞു വിടുന്ന ഇടത് സർക്കാർ കർഷകന്റെ ശാപമാണെന്നും ജോൺ കുറ്റപ്പെടുത്തി.യുഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെല്ലിന്റെ പണം നൽകണമെന്നും നെൽ കാർഷിക മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയത്ത് നടത്തിവരുന്ന സമരങ്ങളുടെ ഭാഗമായി കോട്ടയം തിരുനക്കരയിൽ സംഘടിപ്പിച്ച നെൽ കർഷക സംഗമവും സമര പ്രഖ്യാപനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു.യുഡിഎഫ് കോട്ടയം ജില്ല കൺവീനർ ഫിൽസൺ മാത്യൂസ്, കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പിസി തോമസ് കെപിസിസി ജനറൽ സെക്രട്ടറി ജോസി സെബാസ്റ്റ്യൻ,തോമസ് കണ്ണന്തറ ,ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ്, പി.എ.സലിം,സലീം പി മാത്യു,റഫീഖ് മണിമല , റി.സി. അരുൺ ,ടോമി വേദഗിരി , പി.ആർ മഥൻലാൽ , കെ.റ്റി. ജോസഫ് ,തമ്പി ചന്ദ്രൻ , ടോമി കല്ലാനി, വി.ജെ.ലാലി, അനീൽ ബോസ്, ഫിലിപ്പ് ജോസഫ്, തോമസ് കല്ലാടൻ,ജയിസൺ ജോസഫ്,
ജോസ് ജയിംസ് നിലപ്പന,ജി. ഗോപകുമാർ , നന്ദിയോട് ബഷീർ,സിബി ജോൺ, കുര്യൻ പി.കുര്യൻ, അജി കൊറ്റംമ്പടം,വി.കെ. അനിൽകുമാർ ,അബ്ദുൽ കരീം മുസ്ലിയാർ,ബിനു ചെങ്ങളം,ബെറ്റി ടോജോ, മഞ്ചു ചന്ദ്രൻ സി സി ബോബി, എൻ.ഐ. മത്തായി തുടങ്ങിയവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.