നോട്ടുകെട്ടുകൾക്കിടയിലിരുന്ന് ഭാര്യയെടുത്ത സെൽഫിയിൽ കുടുങ്ങിയ പോലീസ് ഉദ്യോഗസ്ഥന് യുപി സർക്കാർ കൊടുത്ത പണി

ലഖ്‌നൗ: നോട്ടുകള്‍ക്കിടയിലിരുന്ന് തന്റെ കുടുംബം എടുത്ത സെല്‍ഫിയിൽ കുടുങ്ങി പോലീസ് ഉദ്യോഗസ്ഥന്‍. എസ്.എച്ച്.ഒ രമേശ് ചന്ദ്ര സഹാനിയുടെ കുടുംബമാണ് 500 രൂപയുടെ നോട്ടുകെട്ടുകൾക്കിടയിൽ ഇരുന്നുകൊണ്ട് സെൽഫിയെടുത്തത്.

ഉത്തര്‍ പ്രദേശിലെ ഉന്നാവിലാണ് സംഭവം. സഹാനിയുടെ ഭാര്യയും രണ്ട് മക്കളുമാണ് 14 ലക്ഷം രൂപ വിലമതിക്കുന്ന നോട്ടുകൾക്കിടയിലിരുന്ന്‌ സെൽഫിയെടുത്തത്. ചിത്രം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഉന്നത ഉദ്യോ​ഗസ്ഥർ അടക്കം വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. നിലവിൽ ഇയാളെ സ്ഥലം മാറ്റിയിട്ടുണ്ട്.

സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. അതേസമയം തന്റെ കുടുംബസ്വത്ത് വിറ്റപ്പോൾ ലഭിച്ച പണമാണ് ചിത്രത്തിലുള്ളത് എന്നാണ് ഉദ്യോ​​ഗസ്ഥന്റെ വാദം. 2021 നവംബര്‍ 14-ന് എടുത്ത സെൽഫിയാണ് നിലവിൽ പ്രചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !