യൂപി: യുപിയിൽ വെടിയേറ്റ് മരിച്ച കൊടും കുറ്റവാളിയും രാഷ്ട്രീയ നേതാവുമായ അതിഖ് അഹമ്മദില്‍ നിന്ന് സർക്കാർ കണ്ടുകെട്ടിയ ഭൂമിയില്‍ പാവങ്ങള്‍ക്കായി ഫ്ലാറ്റുകള്‍ നിര്‍മ്മിച്ച് നല്‍കി യുപി സര്‍ക്കാര്‍. വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ പണിപൂര്‍ത്തിയായ 76 ഫ്ലാറ്റുകളുടെ താക്കോല്‍ ദാനം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിച്ചു.
പ്രയാഗ് രാജിലെ അതിഖ് അഹമ്മദില്‍നിന്ന് കണ്ടുകെട്ടിയ 1731 സ്‌ക്വയര്‍ മീറ്റര്‍ ഭൂമിയിലാണ് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി യു.പി സര്‍ക്കാര്‍ ഫ്‌ളാറ്റുകള്‍ നിര്‍മിച്ചു നൽകിയത്.
41 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഓരോ ഫ്‌ളാറ്റിനും രണ്ട് മുറികളും അടുക്കളയും ടോയ്‌ലറ്റുമാണുള്ളത്.നറുക്കെടുപ്പിലൂടെയാണ് ഫ്‌ളാറ്റുകള്‍ക്ക് അര്‍ഹരായ പാവപ്പെട്ടവരെ തിരഞ്ഞെടുത്തത്. 6030 അപേക്ഷകള്‍ പരിശോധിച്ചവയില്‍നിന്ന് 1590 പേരെ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ യോഗ്യരാണെന്ന് കണ്ടെത്തി. ഇവരില്‍നിന്നാണ് നറുക്കെടുത്ത് 76 ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്.
‘2017-ന് മുമ്പ് ഏത് മാഫിയയ്ക്കും പാവപ്പെട്ടവരുടെയോ വ്യവസായികളുടെയോ സർക്കാർ സ്ഥാപനങ്ങളുടെയോ ഭൂമി തട്ടിയെടുക്കാൻ കഴിയുമായിരുന്ന അതേ സംസ്ഥാനമാണിത്. പാവപ്പെട്ടവർക്ക് നിസ്സഹായരായി നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ. ഇപ്പോൾ ഞങ്ങൾ പാവപ്പെട്ടവർക്ക് വീടുകൾ പണിയുന്നത് അതേ ഭൂമിയിലാണ്. ഈ മാഫിയകളിൽ നിന്ന് പിടിച്ചെടുത്തത് വലിയ നേട്ടമാണ്’- മുഖ്യമന്ത്രി ചടങ്ങിൽ പറഞ്ഞു.
2005ൽ ബിഎസ്പി എംഎൽഎ രാജുപാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷി ഉമേഷ് പാലിനെ തട്ടിക്കൊണ്ടുപോയി വധിച്ച കേസിലാണ് അതിഖ് അഹമ്മദ് ജയിലിലായത്. അതിഖിനെയും സഹോദരൻ അഷ്റഫിനെയും ഏപ്രിൽ 15ന് ആശുപത്രിയിൽ പരിശോധനയ്ക്ക് കൊണ്ടുവരുന്നതിനിടെ മാധ്യമപ്രവർത്തകരെന്ന വ്യാജേന രണ്ടുപേർ വെടിവെച്ച് കൊല്ലുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.