ആലപ്പുഴ ;ഓണ വിപണി ലക്ഷ്യമിട്ട് തിരുവൻ വണ്ടൂർ ഗ്രാമപഞ്ചായത്തിൽ ബന്ദിപ്പൂ കൃഷിക്ക് തുടക്കം കുറിച്ചു.
തൊഴിലുറപ്പ് തൊഴിലാളികൾ കൃഷിക്ക് സഹായകരമാകുന്ന രീതിയിൽ പഞ്ചായത്തിന് വേണ്ടി നിലമൊരുക്കിയതായി ഓണ കർഷക കൂട്ടായ്മ അറിയിച്ചു. പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ 55 സെന്റ് കൃഷിഭൂമിക്കുള്ളിൽ 650 ബന്ദി തൈകൾ നട്ടു പരിപാലിക്കുന്നതിന് ഇന്ന് തുടക്കം കുറിച്ചു.തിരുവൻ വണ്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജൻ പിവി. ആദ്യ തൈനട്ട് പരുപാടി ഉദ്ഘാടനം ചെയ്തു MG. NRS. AE. ധനലക്ഷ്മി. over Ser. അജിത്ത്. ADS മെബർ, തൊഴിലുറപ്പ് മേറ്റ്. വാർഡ് മെമ്പർ സജീവ് വള്ളിയിൽ, കൃഷി ആഫീസർ ശ്രീഹരി,
അസിസ്റ്റന്റ് കഷി ആഫീസർ സജീവ്, എന്നിവർ പരുപാടിയിൽ പങ്കെടുത്തു, തുടർന്നും പുഷ്പകൃഷി എല്ലാ വാർഡുകളിലും വ്യാപിപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റും കൃഷി ഓഫിസറും അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.