'' അരുണോദയത്തിലെ കുങ്കുമച്ചെപ്പ് '' ബേബി മൈക്കിൾ സാറിന്റെ വരികളിൽ ഒരു സംഗീത സൃഷ്ടികൂടി സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ റീലീസായി...
ആരുടെ ഹൃദയത്തിലാണ് ആത്മാവിന്റെ പടിവാതിൽ തുറന്ന് വച്ചിരിക്കുന്നത് അവരെല്ലാം കാണുന്നത് മിന്നിത്തിളങ്ങുന്ന സൂര്യനെയും നക്ഷത്രങ്ങളെയുമായിരിക്കും...പ്രഭാതത്തിന്റെ ദൃശ്യങ്ങളും ,ആത്മാവിന്റെ ഭാവഗീതികളുമുണർത്തി ബേബി മൈക്കിൾ സാറിന്റെയും സംഘത്തിന്റെയും മറ്റൊരു സംഗീത സൃഷ്ടികൂടി അരങ്ങേറുകയാണ്..
ചമ്മട്ടിയുടെ മുരളുകളില്ലാതെ ..മാന്തുകങ്ങളുടെയും വൈരീദള മുദ്രകളുടെ രൗദ്ര ഭാവങ്ങളില്ലാതെ സ്നേഹത്തിന്റെ.. കരുതലിന്റെ.. മറ്റൊരു മായാലോകത്തെത്തിക്കുന്ന ബേബി മൈക്കിളിന്റെ മാന്ത്രിക വരികൾ '' അരുണോദയത്തിലെ കുങ്കുമച്ചെപ്പ് '' ഇന്നലെ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ റിലീസായി.
പുതിയ സംഗീത ആൽബത്തിന്റെ പോസ്റ്റർ കൈമാറ്റ ചടങ്ങ് അഭിവന്ദ്യ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു.മഹനീയ സാനിധ്യം കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി റെവ.ഫാദർ ബെർക്ക്മാൻസ്. ആൽബത്തിന്റെ അണിയറ പ്രവർത്തകർ സംഗീത പ്രേമികൾ തുടങ്ങിവർ പോസ്റ്റർ,ആൽബം പ്രകാശന ചടങ്ങുകളിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.