അത്യന്തം അപകടകാരികളാണ് രാസലഹരി വസ്തുക്കൾ. അതിൽ തന്നെ കാളകൂടവിഷമെന്നറിയപ്പെടുന്ന അപകടകാരിയാണ് എംഡിഎംഎ.
ക്രിസ്‌റ്റൽ രൂപത്തിലുള്ള മെത്തലിൻ ഡയോക്‌സിൻ മെത്താഫെറ്റാമിൻ എന്ന എംഡിഎംഎ യുവാക്കൾക്കിടയിൽ പല പേരുകളിലും അറിയപ്പെടുന്നുണ്ട്. ഐസ് മെത്ത്, കല്ല്, പൊടി, കൽക്കണ്ടം , ക്രിസ്റ്റൽ മെത്ത്, ഷാബു, ക്രിസ്റ്റൽ, ഗ്ലാസ്, ഷാർഡ് , ബ്ലൂ, ഐസ്, ക്രിസ്റ്റൽ ,സ്പീഡ് തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന വസ്തുവും ഇതുതന്നെ.
ഉപയോഗിച്ചു തുടങ്ങിയാൽ മറ്റ് ലഹരി വസ്തുക്കളേക്കാൾ പതിന്മടങ്ങ് അപകടകാരിയാണിവ. ഉപയോഗത്തിൻ്റെ ആരംഭത്തിൽ ആനന്ദം തരുമെങ്കിലും ശരീരത്തെ തകർക്കുന്ന അവസ്ഥയിലേക്ക് ഇത് എത്തിക്കും. ശരീരത്തിൻ്റെ താപനിലയും , രക്തസമ്മര്‍ദവും അസാധാരണമായി ഉയരുക വഴി ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയും ഇത് ഉപയോഗിക്കുന്നവരെ പിടികൂടാം. ഈ മയക്കുരുന്ന് മൂക്കിലൂടെ ഉപയോഗിക്കുന്നത് ശ്വാസകോശത്തെ തകരാറിലാക്കും. എംഡിഎംഎയുടെ അമിത ഉപയോഗം ചിലരെ അക്രമകാരികളാക്കി മാറ്റുകയും ചെയ്യും.
കേരള പൊലീസ് വീഡിയോ: https://fb.watch/loJ0QasxZg/
#keralapolice #worlddrugday #DrugFreeIndia #SayNoToDrugs
അത്യന്തം അപകടകാരികളാണ് രാസലഹരി വസ്തുക്കൾ. അതിൽ തന്നെ കാളകൂടവിഷമെന്നറിയപ്പെടുന്ന അപകടകാരിയാണ് എംഡിഎംഎ. ക്രിസ്റ്റൽ...
Posted by Kerala Police on Sunday, June 25, 2023
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.