നേമം: കല്ലിയൂര്‍ പഞ്ചായത്തില്‍ ബി.ജെ.പി ഭരണത്തിനെതിരെ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. കോണ്‍ഗ്രസ് അംഗത്തിന്റെയും ബി.ജെ.പി വിമത അംഗത്തിന്റെയും പിന്തുണയിലാണ് പ്രമേയം പാസായത്.
21 അംഗങ്ങളുള്ള പഞ്ചായത്തില്‍ ബി.ജെ.പി – 10, എല്‍.ഡി.എഫ് – 9, കോണ്‍ഗ്രസ് – 2 എന്നിങ്ങന്നെയായിരുന്നു കക്ഷിനില. കേവല ഭൂരിപക്ഷം ഇല്ലെങ്കിലും ഏറ്റവും വലിയ ഒറ്റ കക്ഷി എന്ന നിലയിലാണ് ബി.ജെ.പി ഭരണം നടത്തിയിരുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ചന്തു കൃഷ്ണയ്ക്കെതിരേ എല്‍.ഡി.എഫിലെ എം. സോമശേഖരൻ അവതരിപ്പിച്ച അവിശ്വാസ പ്രമേയം 11 വോട്ടുകള്‍ക്ക് പാസായി. എല്‍.ഡി.എഫ് അംഗങ്ങള്‍ക്ക് പുറമെ ബി.ജെ.പി വിമത അംഗം സുധര്‍മ്മയും കോണ്‍ഗ്രസ് അംഗം ശാന്തിമതിയുമാണ് അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്തത്.ബി.ജെ.പി നേതൃത്വത്തിലെ ഗ്രൂപ്പ് പോരിന്റെ ഭാഗമായി പ്രസിഡന്റിനെതിരായ അവിശ്വാസ ചര്‍ച്ചയില്‍ ബി.ജെ.പി അംഗങ്ങള്‍ വിട്ടുനിന്നു. ഇത് ചര്‍ച്ചയായതോടെ ഉച്ചയ്ക്ക് ശേഷം നടന്ന വൈസ് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ബി.ജെ.പി അംഗങ്ങള്‍ പങ്കെടുത്തു.
സി.പി.എം അംഗം സുജിത്ത് അവതരിപ്പിച്ച ഈ അവിശ്വാസ പ്രമേയവും ഒൻപതിനെതിരേ 11 വോട്ടുകള്‍ക്ക് പാസായി. ഇതോടെ കല്ലിയൂര്‍ പഞ്ചായത്തില്‍ ഏഴര വര്‍ഷമായുള്ള ബി.ജെ.പി ഭരണത്തിന് അന്ത്യമായി.
ബി.ജെപി ഭരണസമിതി നിലവില്‍ വന്നശേഷം അഴിമതിയുടെ കേന്ദ്രമായി കല്ലിയൂര്‍ പഞ്ചായത്ത് മാറി എന്നതാണ് എല്‍.ഡി.എഫ് ആരോപണം. പരീക്ഷയോ അഭിമുഖമോ ഇല്ലാതെ ഡ്രൈവര്‍, ഡാറ്റാ എൻട്രി ഓപ്പറേറ്റര്‍, ആശുപത്രിയിലെ താത്കാലിക ജോലി എന്നീ തസ്തികകളില പ്രസിഡന്റും വൈസ് പ്രസിഡന്റും ഇഷ്ടക്കാരെ നിയമിച്ചു.
കൂടാതെ ജൈവവൈവിധ്യ കലവറയായ വെള്ളായണി കായലിനെ സംരക്ഷിക്കുന്നതിന് പകരം ബി.ജെ.പി വാര്‍ഡ് മെമ്ബര്‍മാരുടെ ഒത്താശയോടെ അനധികൃത നിര്‍മാണങ്ങള്‍ക്ക് യഥേഷ്ടം പെര്‍മിറ്റുകള്‍ നല്‍കിയതില്‍ വൻ സാമ്ബത്തിക ഇടപാടാണ് നടന്നതെന്നും ആരോപണം ഉയര്‍ന്നിരുന്നു.
അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരേയാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നതെന്ന് എല്‍.ഡി.എഫ് ഭാരവാഹികള്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.