ഡൽഹി :എച്ച്.ഡി.എഫ്.സി ഇനിയില്ല: എച്ച്.ഡി.എഫ്.സി ബാങ്ക് മാത്രം, ലയനം ജൂലായ് ഒന്നിന് യാഥാര്‍ഥ്യമാകും.
രാജ്യത്തെ രണ്ട് വൻകിട ധനകാര്യ സ്ഥാപനങ്ങള്‍ ഒന്നായി. ഹൗസിങ് ഡെവലപ്മെന്റ് ഫിനാൻസ് കോര്പറേഷൻ ലിമിറ്റഡ് എന്ന ബാങ്കിതര ധനകാര്യ സ്ഥാപനം എച്ച്.ഡി.എഫ്.സി ബാങ്കില്‍ ലയിക്കുന്നു.ലയനം ജൂലായ് ഒന്നിനാണ് യാഥാര്‍ഥ്യമാകുക. ഇതോടെ എച്ച്.ഡി.എഫ്.സി ബാങ്ക് മാത്രമാകും അവശേഷിക്കുക. എച്ച്.ഡി.എഫ്.സിയുടെ ഓഹരികള്‍ ജൂലായ് 13 മുതല്‍ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ പേരിലേയ്ക്ക് മാറും.
എച്ച്ഡിഎഫ്സിയുടെ 25 ഓഹരികള്‍ കൈവശമുള്ളവര്‍ക്ക് എച്ച്ഡിഎഫ്സി ബാങ്കിന്റെ 42 ഓഹരികള്‍ അനുവദിക്കും. ഇരു കമ്ബനികളുടെയും ബോര്‍ഡ് യോഗം ജൂണ്‍ 30ന് ചേരും. എച്ച്.ഡി.എഫ്.സി ലിമിറ്റഡിന്റെ അവസാന ബോര്‍ഡ് യോഗവുമാകും ഇത്.
ലയനം പൂര്‍ത്തിയാകുന്നതോടെ എച്ച്ഡിഎഫ്സി ബാങ്ക് 168 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കമ്ബനിയാകും. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ പ്രവര്‍ത്തനം കൂടുതല്‍ മേഖലകളിലേയ്ക്ക് വ്യാപിക്കും. ഇൻഷുറൻസ്, അസറ്റ് മാനേജുമെന്റ് ബിസിനസുകള്‍ ഒഴികെയുള്ളവ ബാങ്കിന്റെ ഭാഗവുമാകും.
2022 ഏപ്രില്‍ നാലിനാണ് ലയന തീരുമാനം പ്രഖ്യാപിച്ചത്. എല്ലാ കടമ്ബകളും കടന്ന് ലയന തിയതി പ്രഖ്യാപിച്ചതോടെ എച്ച്ഡിഎഫ്സിയുടെയും എച്ച്ഡിഎഫ്സി ബാങ്കിന്റെയും ഓഹരി വില 1.49 ശതമാനംവരെ ഉയര്‍ന്നു.
2,760 രൂപ നിലവാരത്തിലായിരുന്നു ചൊവാഴ്ച ഉച്ചകഴിഞ്ഞ് എച്ച്ഡിഎഫ്സിയുടെ വ്യാപാരം നടന്നത്. എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരി വില 1,656 നിലവാരത്തിലുമെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.