മണിപ്പുർ;നാഗാലാൻഡിൽനിന്ന് മണിപ്പുരിലേക്ക് തോക്കുകളും സ്‌ഫോടകവസ്‌തുക്കളുമായി പോയ വാഹനം സുരക്ഷാഉദ്യോഗസ്ഥർ പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അസം റൈഫിൾസും നാഗാലാൻഡ് പൊലീസും സംയുക്തമായാണ് നീക്കം നടത്തിയത്.
മണിപ്പുരിൽ നൂറുകണക്കിന് ചെക്ക്‌പോസ്റ്റുകൾ സജ്ജീകരിച്ചിട്ടുണ്ട്.ഇപ്പോഴും പല ഭാഗങ്ങളിലും കലാപവും അക്രമവും നടക്കുകയാണ് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിയുടെയും മന്ത്രിമാരുടെയും വീടുകൾക്കും ഓഫീസുകൾക്കുമ നേരെ ആക്രമണം ഉണ്ടായിരുന്നു.ഇനിനിടയിൽ രാഹുൽ ഗാന്ധി മണിപ്പൂർ സന്ധിർശിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ശാന്തിയും സമാധാനവും പുനഃസ്ഥാപിക്കാൻ തങ്ങളുമായി സഹകരിക്കണമെന്ന് സൈന്യം മണിപ്പുർ ജനതയോട് ആവശ്യപ്പെട്ടു. വനിതകൾ സൈന്യത്തിന്റെ പ്രവർത്തനങ്ങൾ തടയുന്നതായി ആരോപിച്ച് സൈന്യം വീഡിയോ പുറത്തിറക്കി. ഇംഫാൽ ഈസ്റ്റിൽ ഇത്‌ഹാം ഗ്രാമത്തിൽ ആയിരത്തഞ്ഞൂറോളം നാട്ടുകാർ സൈന്യത്തെ തടഞ്ഞുവച്ച് 12 മെയ്ത്തീ തീവ്രവാദികളെ മോചിപ്പിച്ചത് വലിയ വാർത്തയായിരുന്നു.
മണിപ്പുരിൽ സംഘർഷം ഭയന്ന് സർക്കാർ ഓഫീസുകളിൽ ഉദ്യോഗസ്ഥർ എത്താത്തതിനെ തുടർന്നുണ്ടായ ഭരണസ്‌തംഭനം മറികടക്കാൻ ‘ജോലി ചെയ്‌തില്ലെങ്കിൽ വേതനം ഇല്ല’ നയം കർശനമായി നടപ്പാക്കാൻ സർക്കാർ നീക്കം. ജോലിക്ക് ഹാജരാകാത്ത ഉദ്യോഗസ്ഥരുടെ വിവരങ്ങൾ കൈമാറാൻ പൊതുഭരണവിഭാഗത്തിന് സർക്കാർ നിർദേശം നൽകി.
വിവിധ വകുപ്പുകളിലായി ഒരുലക്ഷത്തോളം ജീവനക്കാരാണുള്ളത്. മെയ് ആദ്യവാരം സംഘർഷങ്ങൾ തുടങ്ങിയതോടെ ഭൂരിഭാഗം ഉദ്യോഗസ്ഥരും ജോലിക്ക് എത്തുന്നില്ല. പ്രധാനപ്പെട്ട ഓഫീസുകളിലെല്ലാം വിരലിൽ എണ്ണാവുന്ന ഉദ്യോഗസ്ഥർ മാത്രമാണുള്ളത്. സർക്കാർ ഓഫീസുകൾ സാധാരണ രീതിയിൽ പ്രവർത്തിച്ചാൽ മാത്രമേ സാധാരണ നില പുനഃസ്ഥാപിക്കപ്പെട്ടുവെന്ന പ്രതീതി സൃഷ്ടിക്കാനാകൂ എന്നതിനാലാണ് കർശന നിർദേശം നൽകിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.