ഇടയ്ക്കിടെയുള്ള ചെറു മയക്കങ്ങള്‍ നമ്മുടെ തലച്ചോറിനെ ചെറുപ്പമാക്കി നിര്‍ത്തുമെന്നും മറവിരോഗം പോലുള്ളവയുടെ സാധ്യത കുറയ്ക്കുമെന്നും ഗവേഷകർ.
അമേരിക്ക, യുകെ, ഉറുഗ്വേ എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞര്‍ ചേര്‍ന്നാണ് ഗവേഷണം നടത്തിയത്. പഠനത്തിന്റെ ഭാഗമായി 40നും 69നും ഇടയില്‍ പ്രായമുള്ള 3,78,932 പേരുടെ ഡേറ്റ ഗവേഷകര്‍ വിലയിരുത്തി.
ഇടയ്ക്കിടെ മയങ്ങുന്നവരുടെ തലച്ചോറിന്റെ വ്യാപ്തി വലുതാണെന്നും അവരുടെ യഥാര്‍ഥ പ്രായത്തെ അപേക്ഷിച്ച് തലച്ചോര്‍ 2.6 മുതല്‍ 6.5 വര്‍ഷം ചെറുപ്പമാണെന്നും ഗവേഷകര്‍ നിരീക്ഷിച്ചു. 65 വയസ്സിനു മുകളില്‍ പ്രായമായവരില്‍ മുന്‍പ് നടത്തിയ ചില പഠനങ്ങളും പകല്‍ നേരത്തെ ചെറു മയക്കങ്ങള്‍ ധാരണശേഷി മെച്ചപ്പെടുത്തുമെന്ന് കണ്ടെത്തിയിരുന്നു.
പുതിയ പഠനം ഈ മയക്കങ്ങളുടെ ദൈര്‍ഘ്യം രേഖപ്പെടുത്തുന്നില്ലെങ്കിലും 30 മിനിറ്റില്‍ താഴെയുള്ള ഉറക്കമാണ് ഇക്കാര്യത്തില്‍ മികച്ചതെന്ന് മുന്‍ പഠന റിപ്പോര്‍ട്ടുകള്‍ ശുപാര്‍ശ ചെയ്യുന്നു.ഉറക്കം തലച്ചോറിന്റെ ആരോഗ്യത്തെ സംബന്ധിച്ച് നിര്ണായകമാണെന്നതിനെ അടിവരയിടുന്നതാണ് പുതിയ പഠനം. ഈ കണ്ടെത്തലുകള്‍ പ്രായമായവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കും കരുത്ത് പകരും.
അതേ സമയം ഓര്‍മകളുടെ കേന്ദ്രമായ ഹിപ്പോകാംപസിന്റെ വലുപ്പത്തിലും പ്രതികരണ സമയത്തിലും ദൃശ്യങ്ങളെ വിലയിരുത്തുന്നതിലും പകല്‍ ഉറങ്ങുന്നവരും ഉറങ്ങാത്തവരും തമ്മില്‍ വ്യത്യാസങ്ങള്‍ കണ്ടെത്താന്‍ സാധിച്ചില്ല. സ്ലീപ് ഹെല്‍ത്ത് ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.