കാറിനുള്ളിൽ നിന്നും സ്വർണ്ണമാല മോഷ്ടിച്ചകേസിൽ മധ്യവയസ്‌കനെ കടുത്തുരുത്തി പോലീസ് പിടികൂടി

വൈക്കം;നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ നിന്നും സ്വർണമാല മോഷ്ടിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലറ തീയേറ്റർ ജംഗ്ഷൻ ഭാഗത്ത് മുണ്ടയ്ക്കപറമ്പിൽ വീട്ടിൽ  ( കാണക്കാരി കുറുമുള്ളൂർ കരിങ്ങാലി കവല ഭാഗത്ത് താമസം) തൊമ്മൻ എന്ന് വിളിക്കുന്ന ബിനോ മാത്യു (45) എന്നയാളെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കഴിഞ്ഞ മാസം 31-ആം തീയതി വൈകുന്നേരത്തോടു കൂടി മാഞ്ഞൂർ സ്വദേശിയായ മധ്യവയസ്കന്റെ കാറിനുള്ളിൽ വെച്ചിരുന്ന മൂന്ന് പവനോളം തൂക്കം വരുന്ന സ്വർണമാല മോഷ്ടിച്ചുകൊണ്ട് പോവുകയായിരുന്നു. 

മധ്യവയസ്കൻ തച്ചേരിമുക്ക്  ഭാഗത്ത് തന്റെ കാർ നിർത്തിയതിനുശേഷം പുറത്തിറങ്ങുകയും, ഈ സമയം കാറിന്റെ ഡോർ തുറന്ന് ഇയാൾ മാല മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയുമായിരുന്നു. പരാതിയെ തുടർന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും,ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവിനെ കണ്ടെത്തി പിടികൂടുകയുമായിരുന്നു. 

കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്. ഓ സജീവ് ചെറിയാൻ, എസ്.ഐ അരുൺകുമാർ പി.എസ്, സജിമോൻ എസ്.കെ, എസ്.സി.പി.ഓ സുനിൽകുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !