കോട്ടയം;തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓപ്പറേഷൻ തീയേറ്ററിലും ഹിജാബും ശരീരമാസകലം മറയുന്നതരത്തിൽ വസ്ത്രം ധരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം വിദ്യാർത്ഥിനികൾ കത്ത് നൽകിയതിന് പിന്നിൽ തീവ്ര മുസ്ലിം സംഘടനകളാണെന്ന് ബിജെപി മധ്യമേഖലാ പ്രസിഡൻറ് എൻ ഹരി.
നിയമാനുസൃതം രാജ്യത്ത് എല്ലാ മതാചാരപ്രകാരം ജീവിക്കാൻ അവകാശവും സ്വാതന്ത്ര്യവും ഉണ്ട്. എന്നാൽ രാജ്യത്ത് പോപ്പുലർ ഫ്രണ്ട് പോലുള്ള തീവ്രവാദ സംഘടനകൾ നിരോധിച്ചതിനു ശേഷം രാജ്യത്തിന്റെ പല ഭാഗങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന ഇസ്ലാമിക തീവ്രവാദത്തിന്റെ നിശബ്ദ ആശയ പ്രചരണത്തിന്റെ ഭാഗമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നിലവിലെ വിഷയവുംഅമൽ ജ്യോതി എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപെട്ടു വസ്തുതകൾ പുറത്തുവരുന്നതിനു മുമ്പ്തന്നെ സോഷ്യൽ മീഡിയയിൽ അടക്കം വിഷയം ആളിക്കത്തിച്ച് വർഗീയ ദ്രുവീകരണത്തിനു ശ്രമിച്ചതും ഇപ്പോൾ കേരളത്തിൽ സ്വതന്ത്രരായി നടക്കുന്ന ഇസ്ലാമിക ഭീകരർ തന്നെയെന്ന് ഹരി പറഞ്ഞു.
അമൽ ജ്യോതി കോളേജ് വിഷയത്തിൽ സോഷ്യൽ മീഡിയയിലൂടെ വിദ്വേഷം പരത്തി ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ ഇനിയും പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല എന്ന് പറയുമ്പോൾ ഇത്തരക്കാർക്ക് സംരക്ഷണം ഒരുക്കുന്ന വലിയൊരു വിഭാഗം ഇപ്പോഴും നിയമത്തിന്റെ കണ്ണിൽ പെടാതെ കേരളത്തിലെമ്പാടും ഉണ്ടെന്നു വേണം കരുതാൻ.
ഇതേ ഹിജാബ് വിഷയംതന്നെയാണ് കർണാടകയിൽ വലിയ ഭിന്നിപ്പിനും വർഗീയ ദ്രുവീകരണത്തിനും വഴിമരുന്നിട്ടത് അവിടെ പയറ്റി തെളിഞ്ഞ അതേ തന്ത്രമാണ് തീവ്രമുസ്ലിം സംഘടനകൾ കേരളത്തിലും നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും ഹരി ആരോപിച്ചു.
കഴിഞ്ഞ ഏതാനും നാളുകൾക്കു മുൻപ് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആശുപത്രികളുടെയും മുൻപിൽ നടന്നിട്ടുള്ള ഏതാനും സമരങ്ങളുടെയും പിന്നിൽ പ്രവർത്തിച്ചതും ഇതേ ദുഷ്ടശക്തികൾ തന്നെയാണ്. ഹിജാബ് വിഷയം കേവലം വിദ്യാർത്ഥിനികളുടെ വിഷയമല്ല ഇതിനു പിന്നിലെ ബുദ്ധികേന്ദ്രം കണ്ടെത്തേണ്ടതായുണ്ടെന്നും അദ്ദേഹം പറഞ്ഞു
ദീർഘകാലാടിസ്ഥാനത്തിൽ സംസ്ഥാനത്തു നടപ്പിലാക്കാൻ ശ്രമിക്കുന്ന ഭീകര ആശയ പ്രചരണങ്ങളെ സംസ്ഥാന സർക്കാരും പ്രതിപക്ഷവും കണ്ടില്ലെന്നു നടിക്കുകയാണ്. എസ്ഡിപിഐ. പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടനയുടെ വോട്ട് മാത്രം ലക്ഷ്യമിട്ട് നിശബ്ദമായിരുന്നാൽ വരും നാളുകളിൽ കേരളം വലിയ വിലനൽകേണ്ടിവരും അതിന് സർക്കാർ കേരള ജനങ്ങളോട് മറുപടി പറയേണ്ടിവരുമെന്നും ഹരി കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.