വളര്‍ത്തുനായയെ പിടിച്ച പുലിയെ വിഷംകൊടുത്തു കൊന്ന തൊഴിലാളി അറസ്റ്റിൽ

ബെംഗളൂരു: വളര്‍ത്തുനായയെ പിടിച്ച പുലിയെ വിഷംകൊടുത്തു കൊന്ന തോട്ടം തൊഴിലാളി അറസ്റ്റിൽ. മല്ലയ്യനപുര സ്വദേശി രമേഷാണ് വനംവകുപ്പിന്റെ പിടിയിലായത്.

കഴിഞ്ഞദിവസമാണ് മൂന്നുവയസ്സുള്ള പെണ്‍പുലിയുടെ ജഡം കണ്ടത്. വിഷം ഉള്ളിൽ‌ ചെന്നാണ് പുലി ചത്തതെന്ന് കണ്ടെത്തിയിരുന്നു.

ബന്ദിപ്പുര്‍ വനമേഖലയുടെ സമീപഗ്രാമമായ കൂതനൂരുവിലെ സ്വകാര്യ തോട്ടത്തിലാണ് പുലിയുടെ ജഡം കണ്ടെത്തിയത്. ദിവസങ്ങൾക്ക് മുൻപ് ഇയാളുടെ വളര്‍ത്തുനായയെ പുലി പിടിച്ചത്. മനംനൊന്ത രമേഷ് നായയുടെ പാതി ഭക്ഷിച്ചനിലയിലുള്ള ജഡം കണ്ടെത്തുകയും ഇതില്‍ കീടനാശിനി തളിച്ചു.

പുലി വീണ്ടുമെത്തി നായയുടെ ബാക്കിയുള്ള ഭാഗം ഭക്ഷിച്ചതോടെയാണ് ചത്തത്. നായയുടെ ജഡത്തിൽ കീടനാശിനി തളിച്ചകാര്യം നാട്ടുകാരിൽ‌ ചിലരോട് ഇയാൾ വെളിപ്പെടുത്തിയിരുന്നു. ഇതാണ് കേസിൽ നിർണായകമായത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !