ഇടുക്കി; പന്നിപ്പനി സ്ഥിരികരിച്ച വാത്തിക്കുടി പടമുഖത്തെ ഫാമിലെ 43 പന്നികളെ ദയാവധത്തിന് വിദേയമാക്കി. വാത്തിക്കുടി പടമുഖം കദളിക്കാട്ട് ബീനാ ജോസഫിന്റെ പന്നികൾക്കാണ് അഫ്രിക്കൻ പന്നിപനി സ്ഥിരികരിച്ചത്.
ബീനയുടെ 170 പന്നികളാണ് പനിപിടിച്ച് കഴിഞ്ഞ ഒരാഴ്ച്ചക്കിടയിൽ ചത്തത്. സമീപത്ത് മറ്റ് പന്നിഫാമുകൾ ഇല്ലാത്തതിനാൽ ആശങ്ക വേണ്ടെന്ന് മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.ഒരിടവേളക്ക് ശേഷമാണ് ജില്ലയിൽ പന്നിപനി വീണ്ടും സ്ഥിരികരിക്കുന്നത്.വാത്തികുടി ഗ്രാമ പഞ്ചായത്തിലെ പടമുഖത്ത് പ്രവർത്തിക്കുന്ന കദളിക്കാട്ട് ബീനയുടെ പന്നി ഫാമിലെ പന്നികൾക്കാണ് ആഫ്രിക്കൻ പന്നിപനി സ്ഥിരികരിച്ചത്.
170 പന്നികളാണ് കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ ആഫ്രിക്കൻ പന്നി പനി ബാധിച്ച് ചത്തത്. കൂടുതൽ പന്നികൾ കൂട്ടത്തോടെ ചാകാൻ തുടങ്ങിയതോടെ ഉടമ മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.ഇവർ സാമ്പിൾ ബാംഗ്ലൂർ SRDD ലബോട്ടറിയിൽ പരിശോധന നടത്തിയതോടെയാണ് ആഫ്രിക്കൻ പന്നിപനിയാണെന്ന് സ്ഥിരികരിച്ചത്. തുടർന്ന് തൊടുപുഴയിൽ നിന്നും എത്തിയ ഉദ്യേഗസ്ഥർ ഫാമിൽ ബാക്കിയുണ്ടായിരുന്ന 43 പന്നികളെ കൂടി ദയാവധത്തിന് വിധേയമാക്കി.
മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥൻ
ലോൺ എടുത്താണ് പത്ത് വർഷം മുമ്പ് ബീനാ ജോസഫും ഭർത്താവ് ബിജുവും പന്നിഫാം ആരംഭിക്കുന്നത്. പന്നികൾ മുഴുവനും രോഗം വന്ന് ചത്തതോടെ കടുത്ത സാമ്പത്തീക ബാധ്യതയിലേക്ക് വീണതായി ബീനയുടെ ഭർത്താവ് ബിജു പറയുന്നു.
നിലവിൽ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വാത്തിക്കൂടി പഞ്ചായത്തിലെ 4, 13, 14, 15, 16 വാർഡുകൾ രോഗ ബാധിത മേഖലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ പരിധിയിൽ മറ്റ് പന്നിഫാമുകൾ ഇല്ലാത്തത് ആശങ്ക ഒഴിവാക്കുന്നുണ്ട്. പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള കാമാക്ഷി, വാത്തികുടി, മരിയാപുരം വാഴത്തോപ്പ് തുടങ്ങിയ പഞ്ചായത്തുകൾ രോഗ നിരീക്ഷണ മേഖലയായി തുടരും.
പന്നികൾക്ക് തീറ്റകൾ ശേഖരിക്കുന്ന സ്ഥലങ്ങൾ രോഗമില്ലാത്ത പ്രദേശമാണെന്ന് ഉറപ്പ് വരുത്തണമെന്നും കർഷകർ ജാഗ്രത പുലർത്തണമെന്നും ആരോഗ്യ വകുപ്പ് ഉദ്യേഗ്ഗസ്ഥർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.