പത്തനംതിട്ട: സംസ്ഥാനത്ത് പനി ബാധിച്ച് വീണ്ടും ഒരു മരണം കൂടി. പത്തനംതിട്ട പന്തളം കരക്കാട് വടക്ക് സ്വദേശി സുരേഷ് കുമാറാണ് മരിച്ചത്.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കവേയായിരുന്നു അന്ത്യം.
പനി ബാധിച്ച് ഗുരുതര നിലയിലായിരുന്ന സുരേഷിനെ രണ്ട് ദിവസം മുമ്പാണ് പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.
മഴ ആരംഭിച്ചതോടെ പത്തനംതിട്ടയിലെ മലയോര മേഖലിയിലടക്കം പനി ബാധിതരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്.എലിപ്പനി ബാധിച്ച് നാലു പേരും ഡെങ്കിപ്പനി ബാധിച്ച് ഒരു വയസ്സുള്ള കുഞ്ഞുമുള്‍പ്പടെ ഇവിടെ മരിച്ചിരുന്നു സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ നിരവധി പേരാണ് ദിനംപ്രതി പനിക്ക് ചികിത്സതേടി എത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.