കാമുകിയെ കൊലപ്പെടുത്തിയ കേസിൽ പൂജാരിയെ പൊലീസ് അറസ്റ്റ് ചെയ്തു

ഹൈദരാബാദ്: കാമുകിയെ കൊലപ്പെടുത്തിയ കേസിൽ പൂജാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. തെലങ്കാന സ്വദേശിയായ വെങ്കിടസൂര്യ സായ് കൃഷ്ണയെയാണ് കാമുകിയെ കൊലപ്പെടുത്തിയ കേസിൽ ആർജിഐ പൊലീസ് അറസ്റ്റ് ചെയ്തത്. 

ഇയാൾ കാമുകിയെ കാണാനില്ലെന്ന് കാണിച്ചു പോലീസിൽ നൽകിയ കേസിൻമേൽ അന്വേഷണം നടത്തിയ പൊലീസ്, വിവാഹിതനായ പ്രതി കാമുകിയെ ഒഴിവാക്കാനായി കൊലപ്പെടുത്തിയതായി കണ്ടെത്തുകയായിരുന്നു.

വിവാഹിതനായ സായ് കൃഷ്ണ കാമുകിയായ അപ്സരയെ കൊന്ന് മാൻഹോളിൽ തള്ളിയതായാണ് പൊലീസ് കണ്ടെത്തൽ. പൂജാരിയും ബിൽഡറുമായ സായ് കൃഷ്ണ അപ്സരയുമായി വിവാഹേതരബന്ധം പുലർത്തിയിരുന്നു. ഭാര്യയെ ഉപേക്ഷിച്ച് തന്നെ വിവാഹം കഴിക്കണമെന്ന് അപ്സര ആവശ്യപ്പെട്ടതോടെയാണ് കാമുകിയെ ഒഴിവാക്കാനായി കൊലപ്പെടുത്താൻ തീരുമായനിച്ചതു.

തുടർന്ന്, മുൻകൂട്ടി നിശ്ചയിച്ചതനുസരിച്ച് അപ്സരയെ ഷംഷാബാദിൽ എത്തിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെ, മൃതദേഹം സരൂർനഗറിലെ മാൻഹോളിൽ ഉപേക്ഷിക്കുകയും ചെയ്തു. കൃത്യത്തിന് ശേഷം ആർ ജി ഐ പൊലീസ് സ്റ്റേഷനിലെത്തി അപ്സരയെ കാണാനില്ലെന്ന് സായ് കൃഷ്ണ പരാതി നൽകി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !