മന്ത്രിയും എംപിയും പങ്കെടുത്ത പരിപാടിക്കിടെ മലയാളി കലക്ടർക്കു നേരെ കയ്യേറ്റം

ചെന്നൈ ; തമിഴ്നാട്ടിൽ മന്ത്രിയും എംപിയും പങ്കെടുത്ത പരിപാടിക്കിടെ മലയാളി കലക്ടർക്കു നേരെ കയ്യേറ്റം. പിന്നാക്കക്ഷേമ മന്ത്രി ആർ.എസ്.രാജകണ്ണപ്പനും മുസ്‌ലിം ലീഗ് എംപി നവാസ് കനിയും പങ്കെടുത്ത ചടങ്ങിനിടെയാണ് രാമനാഥപുരം കലക്ടർ ‌ബി.വിഷ്ണുചന്ദ്രനെ തള്ളി താഴെയിട്ടത്.


 സംഭവത്തിൽ എംപിയുടെ പിഎ വിജയ് രാമുവിനെ പോലീസ് അറസ്റ്റ് ചെയ്തു. നിശ്ചയിച്ചതിലും10 മിനിറ്റ് നേരത്തേ പരിപാടി തുടങ്ങിയതു സംബന്ധിച്ച തർക്കമാണ് കയ്യാങ്കളിയിൽ എത്തിയത്. ‌

ചീഫ് മിനിസ്റ്റേഴ്സ് കായികമേളയിലെ വിജയികൾക്ക് രാമനാഥപുരം ജില്ലാ ഭരണകൂടം സമ്മാനം നല്കാൻ സംഘടിപ്പിച്ച പരുപാടിയിലായിരുന്നു സംഭവം. ഉച്ചയ്ക്കു ശേഷം 3നു തുടങ്ങേണ്ടിയിരുന്ന പരിപാടി മന്ത്രി എത്തിയതോടെ പത്തുമിനിറ്റ് നേരത്തെ ആരംഭിച്ചു. 

മൂന്നോടെ എത്തിയ എംപി ഇക്കാര്യത്തിലുള്ള പരിഭവം അധികൃതരെ അറിയിച്ചു. എംപിയോട് ശാന്തനാകാൻ മന്ത്രി ആവശ്യപ്പെട്ടെങ്കിലും ഇരുവിഭാഗം പ്രവർത്തകർ‌ തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതിനിടെയാണ് കലക്ടറെ പിടിച്ചു തള്ളുകയും അദ്ദേഹം താഴെ വീഴുകയും ചെയ്തത്.  

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !