മില്‍റ്റന്‍കീയ്‌സില്‍ മലയാളി വീട്ടമ്മ കുഴഞ്ഞ് വീണ് മരിച്ചു

യുകെ: മില്‍റ്റന്‍കീയ്‌സില്‍ മലയാളി വീട്ടമ്മ കുഴഞ്ഞ് വീണ് മരിച്ചു. ഏലിയാമ്മ (69) ഇട്ടിയാണ് അപ്രതീക്ഷിത മരണത്തിന് കീഴടങ്ങിയത്.


മകന്റെ വീട്ടില്‍ വച്ച് പെട്ടെന്നുണ്ടായ ശ്വാസം മുട്ടലിനെ തുടര്‍ന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. വ്യാഴാഴ്ച മില്‍ട്ടണ്‍ ടണില്‍ താമസിക്കുന്ന മകന്റെ വീട്ടില്‍ വച്ചാണ് ഹൃദയാഘാതം സംഭവിച്ചത്.

ആദ്യകാല യുകെ മലയാളിയായ ഏലിയാമ്മ ഇട്ടി 2003 ലാണ് യുകെയിലെത്തിയത്. കോട്ടയം അമയന്നൂര്‍ തേമ്പിള്ളില്‍ കുടമം പാറയില്‍ വര്‍ഗീസ് ഇട്ടിയുടെ ഭാര്യയാണ് പരേത

മകന്‍ കെവിനൊപ്പം താമസിച്ച് വരുകയായിരുന്നു ഇവര്‍. മുമ്പ് നോര്‍ത്താംപ്ടണില്‍ നഴ്‌സായി ജോലി നോക്കിയിരുന്നു. ജോലിയില്‍ നിന്നും റിട്ടേയേഡ് ആയ ശേഷം മില്‍റ്റന്‍ കീസില്‍ മകനൊപ്പം ആയിരുന്നു ഇവര്‍ താമസിച്ചിരുന്നത്. 


നോര്‍ത്താംപ്ടന്‍ സെന്റ് മേരിസ് ജാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ അംഗമായിരുന്നു. സംസ്‌കാരം ശുശ്രൂഷകള്‍ക്കായി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !