പിവി അൻവർ എംഎൽഎ ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയയ്‌ക്കെതിരായ ആദ്യ തെളിവ് പുറത്ത് വിട്ടു.

തിരുവനന്തപുരം: ഓൺലൈൻ മാധ്യമ സ്ഥാപനമായ മറുനാടൻ മലയാളിയുടെ ഓഫീസ് പൂട്ടിക്കും എന്ന വെല്ലുവിളിയുമായി പിവി അൻവർ എംഎൽഎ ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയയ്‌ക്കെതിരായ ആദ്യ തെളിവ് പുറത്ത് വിട്ടു.

ഷാജൻ സ്കറിയ വ്യാജ ബിഎസ്എൻഎൽ ബില്ലുണ്ടാക്കിയതായാണ് അന്‍‌വറിന്റെ കണ്ടെത്തല്‍.

ബില്ലിന്റെയും ബിഎസ്എൻഎല്ലിന്റെ മറുപടിയുടെയും പകർപ്പുകൾ സഹിതമാണ് അദ്ദേഹം ഈ തെളിവുകൾ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. മറുനാടന്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള ടൈഡിംഗ്സ് ഡിജിറ്റൽ പബ്ലിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഡയറക്ടറായ ഒരാളുടെ പേരിലാണ് ബില്ലെന്നാണ് അൻവർ പറയുന്നത്.

കമ്പനി രജിസ്റ്റർ ചെയ്യുന്നതിനായി ഈ ബിഎസ്എൻഎൽ ഫോൺ ബിൽ ഉടമകൾ രജിസ്ട്രാർ ഓഫ് കമ്പനീസ് ഓഫീസിൽ വിലാസ തെളിവായി സമർപ്പിച്ചതായി അൻവർ പറയുന്നു.

തിരഞ്ഞെടുപ്പിൽ തോൽപിക്കേണ്ടവരുടെ പട്ടികയിൽ തന്നെയും ഉൾപ്പെടുത്തിയെന്ന് പറഞ്ഞാണ് മറുനാടൻ പൂട്ടിക്കുമെന്ന് പി.വി അൻവർ വെല്ലുവിളിച്ചത്. സമൂഹമാദ്ധ്യമങ്ങളിലൂടെ പരസ്യമായിട്ടാണ് വെല്ലുവിളി നടത്തിയത്. കഴിഞ്ഞ ദിവസം ലണ്ടനിലെ വിമാനത്താവളത്തിൽ ഷാജൻ സ്‌കറിയയെ തല്ലിയെന്ന പ്രചാരണം സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായിരുന്നു.

ഇടതുപക്ഷ പ്രവർത്തകനായ ഇയാളെ അഭിനന്ദിച്ച് പി.വി അൻവർ പോസ്റ്റിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഷാജൻ സ്‌കറിയയെ നേരിട്ട് വെല്ലുവിളിച്ച് അൻവർ എത്തിയത്.പി വി അന്‍‌വറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

ആദ്യത്തെ ചിത്രത്തിലുള്ളത്‌ ബി.എസ്‌.എൻ.എല്ലിന്റെ ഒരു ബില്ല് കോപ്പിയാണ്.മറുനാടൻ മലയാളിയുടെ ഉടമസ്ഥവകാശം കൈയ്യാളുന്ന Tidings Digital Publications Private Limited എന്ന കമ്പനിയുടെ ഡയറക്ടറായ ഒരാളുടെ പേരിലാണ് ബില്ല്.

കമ്പനി രജിസ്റ്റർ ചെയ്യാനായി,അഡ്രസ്സ്‌ പ്രൂഫായി ടി കമ്പനി ഉടമകൾ റസിസ്റ്റ്രാർ ഓഫ്‌ കമ്പനീസിന്റെ ഓഫീസിൽ സമർപ്പിച്ചിരുക്കുന്നത്‌ ഈ ബി.എസ്‌.എൻ.എൽ ഫോൺ ബില്ലാണ്.

ബിൽ നമ്പർ:SDCKL0011832807

ഈ ബില്ലിന്റെ കോപ്പി വച്ച്‌ ഒരു സുഹൃത്ത്‌,വിവരാവകാശ നിയമപ്രകാരം ഈ ബില്ലിന്റെ ആധികാരികത സംബന്ധിച്ച്‌ BSNL പ്രിൻസിപ്പൽ ജനറൽ മാനേജർക്ക്‌(തിരുവനന്തപുരം) ഒരു RTI അപേക്ഷ നൽകിയിരുന്നു.ആദ്യത്തെ ചിത്രത്തിലുള്ള ബില്ലിന്റെ അറ്റസ്റ്റഡ്‌ കോപ്പിയും ഒപ്പം ചേർത്തിരുന്നു.അതിന്റെ ആധികാരികത സംബന്ധിച്ചും അപേക്ഷയിൽ ചോദ്യം ചോദിച്ചിരുന്നു.





മറുപടി കിട്ടിയിട്ടുണ്ട്‌.

മൂന്നാമത്തെ ഉത്തരം ശ്രദ്ധിക്കുക.

Ext.A1,അതായത്‌,മുകളിൽ കൊടുത്തിരിക്കുന്ന ബില്ലിന്റെ അറ്റസ്റ്റഡ്‌ കോപ്പി Forged Document ആണെന്ന് കൃത്യമായി മറുപടി കിട്ടിയിരിക്കുന്നു.

പോരേ ഷാജൻ സാറേ..

ഒരു സർക്കാർ സ്ഥാപനത്തിന്റെ പേരിൽ വ്യാജ രേഖ നിർമ്മിക്കുക.അത്‌ മറ്റൊരാവശ്യത്തിനായി ഉപയോഗിക്കുക.ചെറിയ പരിപാടിയല്ലല്ലൊ ഇതൊന്നും.തങ്ങളുടെ പേരിൽ,വ്യാജരേഖ ചമച്ചതിന് ബി.എസ്‌.എൻ.എല്ലിന് നിയമനടപടികൾ സ്വീകരിക്കാം.വ്യാജ രേഖ സമർപ്പിച്ചതിന്റെ പേരിൽ രജിസ്ട്രാർ ഓഫ്‌ കമ്പനീസിന് നിയമനടപടികൾ സ്വീകരിക്കാം.

BSNL ബില്ല് സമർപ്പിച്ച അപേക്ഷക ആണ് ഈ Forged Document-ന്റെ ഒന്നാമത്തെ ഉത്തരവാദി.പിന്നാലെ ബാക്കിയുള്ള കമ്പനി ഡയറക്ടേഴ്സും.അതിൽ ആർക്കെങ്കിലും കേന്ദ്ര സർക്കാരിൽ ഉന്നത ഉദ്യോഗം ഒക്കെ ഉണ്ടെങ്കിൽ,സംഗതിയുടെ ഗൗരവവും കൂടും.

കമ്പനിയുടെ രൂപീകരണത്തിൽ പോലും അടിമുടി വ്യാജൻ തിരുകി കയറ്റിയവനൊക്കെയാണ് വന്നിരുന്ന് വലിയ ക്ലാസ്‌ വിടുന്നത്‌.

ഒന്ന് ഇത്‌ വച്ചോ..ഇടയ്ക്കിടേ ചോദിക്കണം.അപ്പോ ബാക്കി തരാം.

തിരക്ക്‌ പിടിക്കാതെ..

ഇത്തിരി പണി കൂടിയുണ്ട്‌..

കൃത്യമായി ഡേറ്റൊക്കെ അറിയിക്കാമെന്നേ..

ചോദിച്ചാൽ വാരി കോരി തന്നെ തരുന്നത്‌ പണ്ടേയുള്ള ശീലമാണ്..

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

മുടി വളരുന്ന അത്ഭുതരൂപം.. വിശ്വാസികളുടെ നിലയ്ക്കാത്ത പ്രവാഹം.. 𝕋ℍ𝔸ℕ𝕂𝔼𝕐 Church | തങ്കിപ്പള്ളി

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !