കൊച്ചി: കൊച്ചിയിലെ മാലിന്യം തൽക്കാലം ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് മന്ത്രി പി. രാജീവ്. ഇക്കാര്യം മേയറോട് വ്യക്തമാക്കിയിരുന്നു. ആവശ്യമെങ്കിൽ അക്കാര്യം ആലോചിക്കും. പ്രശ്നം ചർച്ച ചെയ്യാൻ അടുത്ത ആഴ്ച തദ്ദേശമന്ത്രിയുടെയും കൂടി സാന്നിധ്യത്തിൽ യോഗം ചേരും.
സ്വകാര്യ ഏജൻസികൾ കാര്യക്ഷമമല്ലാത്ത സാഹചര്യത്തിൽ ബ്രഹ്മപുരത്തേയ്ക്ക് മാലിന്യം കൊണ്ടു പോകുന്നതിനു സർക്കാരിനെ സമീപിക്കുമെന്നു കൊച്ചി മേയർ അറിയിച്ചിരുന്നു.അതേസമയം, ബ്രഹ്മപുരത്ത് മാലിന്യം തള്ളുന്നതിന് സംസ്ഥാന സർക്കാരിന്റെ അനുമതി തേടി കൊച്ചി കോർപ്പറേഷൻ രംഗത്തെത്തിയിരുന്നു.
സ്വകാര്യ ഏജൻസികളെ ഉപയോഗിച്ചുള്ള മാലിന്യനീക്കം വിജയിക്കാത്ത സാഹചര്യത്തിലാണിത്. നിലവിലുള്ള ഏജൻസികളെ കൊണ്ട് മാത്രം മാലിന്യസംസ്കരണം നടക്കാത്ത സാഹചര്യത്തിൽ മറ്റ് സ്വകാര്യ കമ്പനികളിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചു.
അതേസമയം, മാലിന്യസംസ്കരണത്തിലെ ചെലവിലടക്കം വലിയ കുറവ് കൊണ്ടുവരാനായെന്നും ഇത് പലരെയും പ്രകോപിപ്പിക്കുന്നുണ്ടെന്നും മേയർ എം. അനിൽകുമാർ കൊച്ചിയിൽ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.