ജയ്പ്പൂർ: രാജസ്ഥാൻ കോൺഗ്രസിൽ മാസങ്ങളായി തുടരുന്ന ആഭ്യന്തര കലാപത്തിനൊടുവിൽ കോൺഗ്രസ് വിടാനൊരുങ്ങി സച്ചിൻ പൈലറ്റ്.
മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായുള്ള പ്രശ്‌നങ്ങൾ പരിഹാരമില്ലാതെ തുടരുന്ന പശ്ചാത്തലത്തിലാണ് പുതിയ പാർട്ടി രൂപീകരിക്കാനുള്ള നീക്കമടക്കം നടക്കുന്നത്. 'പ്രഗതിശീൽ കോൺഗ്രസ്' പേരിൽ പുതിയ പാർട്ടി പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ്
ഗെഹ്ലോട്ടുമായുള്ള തർക്കത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഇടപെട്ടിട്ടും പരിഹാരമില്ലാതെ തുടരുന്നതിനിടെയാണ് ഒടുവിൽ പാർട്ടി വിടാൻ തന്നെ സച്ചിൻ തീരുമാനിച്ചിരിക്കുന്നത്.
അച്ഛൻ രാജേഷ് പൈലറ്റിന്റെ മരണവാർഷികദിനമായ ജൂൺ 11ന് പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. ഇതിന്റെ മുന്നോടിയായി അനുഗ്രഹം തേടി സംസ്ഥാനത്തെ ക്ഷേത്രങ്ങളിലും മറ്റും സന്ദർശനം തുടരുകയാണ് സച്ചിൻ. ഇന്നലെ കോൺഗ്രസ് രാജ്യസഭാ എം.പി വിവേക് തൻഹയ്‌ക്കൊപ്പം ജബൽപൂരിലെത്തിയിരുന്നു.
അടുത്ത ഞായറാഴ്ച ശക്തിപ്രകടനമായി റാലി നടത്തും. ഈ പരിപാടിയിലായിരിക്കും പുതിയ പാർട്ടി പ്രഖ്യാപനം. അതേസമയം, എത്രപേർ സച്ചിനൊപ്പം കൂടുമാറുമെന്നാണ്
രാഷ്ട്രീയനിരീക്ഷകർ ഉറ്റുനോക്കുന്നത്. ഗെഹ്ലോട്ട് സർക്കാരിനെ താഴെയിറക്കുന്നതടക്കമുള്ള രാഷ്ട്രീയസാഹചരത്തിലേക്ക് ഒരുപക്ഷെ നീങ്ങിയേക്കാം. 2020ൽഗെഹ്ലോട്ടിനെതിരെ പരസ്യമായി യുദ്ധം പ്രഖ്യാപിക്കുമ്പോൽ 30ലേറെ എം.എൽ.എമാരുടെ പിന്തുണ സച്ചിനുണ്ടായിരുന്നു.
എന്നാൽ, അന്ന് ഹൈക്കമാൻഡിന്റെ സഹായത്തോടെ ഇവരുടെ മനസുമാറ്റിയാണ് ഗെഹ്ലോട്ട് സർക്കാരിന്റെ നില ഭദ്രമാക്കിയത്. 200 അംഗ സഭയിൽ 125 എം.എൽ.എമാരാണ് കോൺഗ്രസിനുള്ളത്. അന്ന് ശബ്ദവോട്ടിലൂടെയാണ് ഗെഹ്ലോട്ട് സർക്കാർ അവിശ്വാസപ്രമേയം വിജയച്ചത്. ഒടുവിൽ 19 പേരാണ് സച്ചിനൊപ്പം നിലയുറച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.