യോഗാ ദിനാചരണവും ആയുഷ് യോഗ ക്ലബ്ബ് രൂപീകരണവും പാലാ നഗരസഭയിൽ

പാലാ :അന്താരാഷ്ട്ര യോഗാ ദിനത്തോട് അനുബന്ധിച്ച് യോഗയുടെ പ്രയോജനങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം പ്രചരിപ്പിക്കുന്നതിനായി നഗരസഭയുടെ ആഭിമുഖ്യത്തിൽ.

യോഗാ ദിനാചരണവും ആയുഷ് യോഗ ക്ലബ്ബ് രൂപീകരണവും,പാലാ നഗരസഭയിൽ ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി,

വനിതകൾക്ക് യോഗ പരിശീലനം നൽകുന്നതിനുള്ള പദ്ധതിയുടെ ഉദ്ഘാടനവും 20/ 6 /2023 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നഗരസഭ കോൺഫറൻസ് ഹാളിൽ വച്ച് നടന്നു.

 നഗരസഭ ചെയർപേഴ്സൺ ശ്രീമതി ജോസിൻ ബിനോ ഉദ്ഘാടനം നിർവഹിച്ച പ്രസ്തുത യോഗത്തിൽ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ഷാജു വി തുരുത്തൻ അധ്യക്ഷത വഹിച്ചു.

നഗരസഭ വൈസ് ചെയർപേഴ്സൺ ശ്രീമതി സിജി പ്രസാദ്, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സാവിയോ കാവുകാട്ട്,  ഗവൺമെന്റ് ഹോമിയോ ആശുപത്രി സിഎംഒ ഡോക്ടർ ഹേമ, ശ്രീ കെ കെ ഗിരീഷ് കുമാർ എന്നിവർ ആശംസകൾ അറിയിച്ചു. 

മുൻ ചെയർപേഴ്സൺ അഡ്വക്കേറ്റ് ബെറ്റി ഷാജു യോഗാ പഠന അനുഭവം പങ്കുവെച്ചു. ഡോക്ടർ ടീന മാത്യു (ബി എൻ വൈ എസ് ) യോഗ സംബന്ധിച്ച് ക്ലാസ്സ് എടുത്തു.

കൗൺസിലർമാരായ ശ്രീമതി സതി ശശികുമാർ, ശ്രീ ബൈജു കൊല്ലംപറമ്പിൽ, ശ്രീ ജോസ് ജെ ചീരാംകുഴി, ശ്രീമതി സന്ധ്യ ആർ,  അഡ്വക്കേറ്റ് ബിനു പുളിക്കക്കണ്ടം, ശ്രീമതി ലീന സണ്ണി പുരയിടം തുടങ്ങിയവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

പാലാ നഗരസഭ | Diya Binu | ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ഭരണകർത്താവായി ദിയ

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !