ആലപ്പുഴ :കാലാവസ്ഥാ വ്യതിയാനം ജലമലിനീകരണം അശാസ്ത്രീയ മത്സ്യബന്ധനം എന്നിവ മൂലം തദ്ദേശിയ മത്സ്യങ്ങളുടെ ലഭ്യത ക്രമാതീതമായി കുറഞ്ഞുകൊണ്ടിരിക്കുന്നതിനാൽ.
ഇതിന് പരിഹാരമെന്നോണം കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ നേതൃതത്തിൽ നടപ്പിലാക്കുന്ന ഇന്റഗ്രേറ്റഡ് ഫിഷറീസ് റിസോഴ്സ് മാനേജ്മെന്റ് ഇൻ ഇൻലാൻഡ് അക്വാട്ടിക് ഇക്കോസിസ്റ്റം പ്രൊജക്റ്റ്.2023-24 പദ്ധതി പ്രകാരം ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് കുന്നത്ത് കടവിൽ 20-06-2023 രാവിലെ 9.00 ന് ഫിഷറീസ് ഡിപ്പാർട്മെന്റ് 35000 കരിമീൻ & 35000പൂമീൻ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.
ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ റ്റി എസ് സുധീഷ് നിക്ഷേപ പരിപാടി ഉദ്ഘാടനം ചെയ്തു. ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 1-)0 വാർഡ് മെമ്പർ ശ്രീ. രമണി അധ്യക്ഷത വഹിച്ചു.
ഫിഷറീസ് എക്സ്റ്റൻഷഷൻ ഓഫിസർ ശ്രീമതി അനുരാജ് സ്വാഗതം പറഞ്ഞു.
ബ്ലോക്ക് ഡിവിഷൻ മെമ്പർ ശ്രീമതി സ്മിത ദേവാനന്ദൻ , ടി എ പദ്മനാഭൻ AKDS പ്രസിഡന്റ്, എൻ ആർ രാജേഷ് മത്സ്യ തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് എന്നിവർ ആശംസകൾ അറിയിച്ചു.
അക്വാകൾച്ചർ പ്രൊജക്റ്റ് കോർഡിനേറ്റർ രേഷ്മ കൃതജ്ഞത രേഖപ്പെടുത്തി.മത്സ്യത്തൊഴിലാളി പ്രതിനിധികളായ പി ജെ തോമസ്, സദാനന്ദൻ, പ്രദീപ് കെ എസ്,മനോജ് എസ്, അഭിലാഷ്, ഷൈജ, തങ്കമ്മ ധന്യ മനോജ്, വിജീഷ്, ഫിഷറീസ് ഡിപ്പാർട്മെന്റ് വേമ്പനാട് കായൽ പ്രൊജക്റ്റ് കോർഡിനേറ്റർ ഷോൺ ശ്യാം സുധാകർ, പ്രൊമോട്ടർമാരായ രാഖി, ഫർസാന, വിഷ്ണു, റിനാസ് എന്നിവർ പങ്കെടുത്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.