കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കാർഗോ ഈന്തപ്പഴ കുരു വെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ കടത്തിയ സ്വർണ്ണം പിടികൂടി

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കാർഗോ ഈന്തപ്പഴ കുരു വെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ കടത്തിയ സ്വർണ്ണം പിടികൂടി.

ദുബായിൽ നിന്നും സലാഹുദീൻ എന്നയാളാണ് സോപ്പ് സെറ്റ്, മിൽക്ക് പൗഡർ, കളിപ്പാട്ടം, ഷാംമ്പൂ, ഹെയർ ക്രീം എന്നിവയാണെന്ന് രേഖപ്പെടുത്തി 16 കിലോ ചരക്ക് അയച്ചത്.അയച്ചകൂട്ടത്തിൽ ഈന്തപ്പഴ കുരു ഷെയിപ്പിൽ നിർമ്മിച്ച സ്വർണ്ണവും കടത്തുകയായിരുന്നു.

ഫ്ളോ ഗോ ലോജിസ്‌റ്റിക്സ് എന്ന ഏജൻസി വഴിയാണ് കുന്നമംഗലം സ്വദേശി മുഹമ്മദ് സെയ്ദിന്റെ പേരിൽ ഇത് നെടുമ്പാശേരിയിലെത്തിയത്. മുഹമ്മദ് സെയ്ദിനു വേണ്ടി വേറെ രണ്ടു പേരാണ് ചരക്ക് ഏറ്റുവാങ്ങാനെത്തിയത്. ഇവർക്ക് കൈമാറാൻ പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.

60 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. ഇവിടെ പരിശോധന ശക്തമാണോയെന്ന് പരീക്ഷിക്കാനായിരിക്കാം ആദ്യം ചെറിയ അളവിൽ സ്വർണം കടത്തിയതെന്ന് സംശയിക്കുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !