ഡൽഹി;വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തില്‍ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിനെ വിമർശിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഒരേസമയം കലിംഗയിലും കായംകുളത്തും പഠിക്കാൻ നിഖിൽ തോമസ് എന്താ ‘കുമ്പിടി’യാണോ എന്നായിരുന്നു മന്ത്രിയുടെ ചോദ്യം.
നിഖില്‍ തോമസിനായി ശുപാര്‍ശ ചെയ്ത സിപിഎം നേതാവിന്‍റെ പേര് കോളേജ് മാനേജര്‍ തുറന്നുപറയണം. ഉന്നതവിദ്യാഭ്യാസമേഖലയെ തകർക്കുന്ന തെമ്മാടിത്തരം കാണിക്കുന്നവരുടെ പേര് കേരളത്തിലെ ജനങ്ങൾ അറിയേണ്ടതുണ്ട്. ഗവർണർക്ക് എതിരെയുള്ള പ്രമേയം അവതരിപ്പിച്ച മഹാനാണോ ശുപാർശയ്ക്ക് പിന്നിലുള്ള നേതാവെന്നും വി.മുരളീധരൻ ചോദിച്ചു.വ്യാജ ഡിഗ്രി വിവാദത്തിൽ ഗവർണർ നേരിട്ട് ഇടപെട്ട് വസ്തുതകൾ പുറത്തുകൊണ്ടുവരുന്ന അന്വേഷണമുണ്ടാകണമെന്നും വി.മുരളീധരന്‍ ആവശ്യപ്പെട്ടു.മഹാരാജാസിൽ വാർത്ത നൽകിയ മാധ്യമ പ്രവർത്തക കേസിൽ പ്രതിയാവുമ്പോൾ വ്യാജ സർട്ടിഫിക്കറ്റിന് സാക്ഷ്യം പറഞ്ഞ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിക്കെതിരെയും ഗൂഢാലോചനക്കുറ്റം ചുമത്തണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
ഒരു വിദ്യാർഥിക്ക് പ്രവേശനം നേടാൻ കാലയളവ് നീട്ടിക്കൊടുക്കാനും റായ്പ്പൂരിൽ നിന്നു വ്യാജ സർട്ടിഫിക്കറ്റുമായി പ്രവേശനം നേടാനും ഒരാൾ മാത്രം വിചാരിച്ചാൽ സാധിക്കില്ല.
കോളജ് അധികൃതർ, സിപിഎം നേതാക്കളെ യജമാനൻമാരായി കാണുന്ന സർവകലാശാല ഉദ്യോഗസ്ഥർ, സിപിഎം ഉന്നതർ എല്ലാവരുടെ ഇടപെടലും അന്വേഷണപരിധിയിൽ വരണം. ഉന്നതവിദ്യാഭ്യാസമേഖല തകർക്കുന്ന എസ്എഫ്ഐയുടെ ക്രിമിനൽക്കൂട്ടങ്ങളെ പടിയടച്ച് പുറത്താക്കണമെന്നും കേന്ദ്രമന്ത്രി വിമര്‍ശിച്ചു

.jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.