ചെന്നൈ :എഡ്യൂടെക് ഭീമനായ ബൈജൂസിന് സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് തിരച്ച് കയറാനാവുന്നില്ല. മുങ്ങിത്താഴുന്ന കമ്പനിയെ രക്ഷിക്കാനുള്ള അവസാനവട്ട ശ്രമങ്ങളുമായി കമ്പനി അധികൃതര്‍ രംഗത്ത്.
സാമ്പത്തിക നഷ്ടം കുറയ്ക്കാനായി കൂടുതല്‍ പേരെ പിരിച്ചുവിടാനാണ് ബൈജൂസ് ശ്രമിക്കുന്നത്. മലയാളിയായ ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള എഡ്ടെക്സ്ഥാപനമായ ബൈജൂസ് കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ദി മോര്‍ണിംഗ് കോണ്ടെക്സ്റ്റ് റിപ്പോര്‍ട്ട് പ്രകാരം 1000 ജീവനക്കാരെ പിരിച്ചുവിടാനാണ് ബൈജൂസ് ഉദ്ദേശിക്കുന്നത്. ഈ ജീവനക്കാര്‍ കരാറുകാരാണെന്നും സെയില്‍സ് ടീമിന്റെ ഭാഗമാണെന്നും സൂചനയുണ്ട്.യു.എസിലെ ബാങ്കുകള്‍ക്ക് നാലു കോടി ഡോളര്‍ നല്കുന്നതില് കമ്പനി വീഴ്ച വരുത്തിയതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ നടക്കുകയാണ്. 2021 ലാണ് ബൈജൂസ് വിദേശ വിപണിയില്‍ നിന്ന് 1,200 കോടി ഡോളര്‍ (99,000 കോടി രൂപ) വായ്പയെടുത്തത്.
ജൂണ്‍ അഞ്ചിന് പലിശയിനത്തില്‍ നാല് കോടി ഡോളര്‍ നല്‍കേണ്ടതായിരുന്നു.എന്നാല്‍ പലിശ തിരിച്ചു നല്കുന്നതിനു പകരം ബൈജൂസ് വായ്പാദാതാവിനെതിരെ വിവിധ ആരോപണങ്ങള്‍ ഉന്നയിച്ച് ന്യൂയോര്‍ക്ക് സുപ്രീം കോടതിയില്‍ കേസ് നല്‍കുകയായിരുന്നു.
ഈ വിവാദത്തിനിടെയാണ് പുതിയ പിരിച്ചുവിടല്‍ വര്‍ത്തകള്‍ പുറത്തുവരുന്നത്. ഈ വര്‍ഷം ആദ്യം കമ്പനി 900-1000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
ബംഗളൂരു ആസ്ഥാനമായുള്ള സ്ഥാപനം പ്രതിവര്‍ഷം ഒരു കോടി രൂപയും അതിനുമുകളിലും ശമ്പളം വാങ്ങുന്ന സീനിയര്‍ വൈസ് പ്രസിഡന്റുമാരുള്‍പ്പെടെ നിരവധി ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കിയതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം പുതിയ പിരിച്ചുവിടല്‍ പ്രശ്നത്തില്‍ കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ബൈജൂസിന്റെ നേരിട്ടുള്ള സ്റ്റാഫുകളല്ലെങ്കിലും, ചാനല്പ്ലേ, റാന്‍ഡ്സ്റ്റാഡ് തുടങ്ങിയ കമ്പനികളുടെ മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവുകളെയും പിരിച്ചുവിടാന്‍ തീരുമാനമായി.
കമ്പനിക്ക് ആവശ്യമുള്ള ഘട്ടത്തില്‍ നിയമിക്കുകയും പിരിച്ചുവിടുകയും ചെയ്യുന്ന കരാര്‍ ജീവനക്കാരാണ് ചാനല്പ്ലേയ്ക്കും റാന്ഡ്സ്റ്റാഡിനും കീഴിലുള്ളത്.
ബിസിനസ്സില്‍ സ്തംഭനാവസ്ഥ നേരിടുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ രംഗത്തെ മറ്റൊരു പ്രമുഖ ആപ്പായ ആകാശുമായി കൈകോര്‍ക്കാനുള്ള ശ്രമമാണ് ബൈജൂസ് നടത്തുന്നത്.
കോവിഡിന് ശേഷം ഓണ്‍ലൈന്‍ കോഴ്സുകള്‍ മാര്‍ക്കറ്റ് ചെയ്യുന്നതിന് മാന്ദ്യം അനുഭവപ്പെട്ട് തുടങ്ങിയതിനാലാണ് മറ്റ് കമ്പനികളുമായി കൈകോര്‍ക്കാന്‍ ബൈജൂസ് തയ്യാറായതെന്നാണ് വിലയിരുത്തലുകള്‍.

.jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.