തൃശൂർ : വടക്കുംനാഥന്റെ തിരുമുറ്റത്ത് നിന്ന് കേരളത്തിലെ വിവിധ അനുഷ്ഠാനകലകളും കലാരൂപങ്ങളും അണിനിരന്ന കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ് -ഒരുമയുടെ പലമ ഘോഷയാത്ര ശ്രദ്ധേയമായി.
5000 ത്തോളം കുടുംബശ്രീ വനിതകൾ കേരള വസ്ത്രം അണിഞ്ഞ് വാദ്യമേളത്തിന് താളം പിടിച്ച് ഘോഷയാത്രയിൽ അണിനിരന്നു .
തെയ്യം, തിറ, കാളകളി തുടങ്ങിയ വിവിധ അനുഷ്ഠാന കലാരൂപങ്ങളും, മോഹിനിയാട്ടം, കഥകളി, കൊയ്ത്തുപാട്ട്, കൈകൊട്ടി കളി, മാർഗ്ഗം കളി, ഒപ്പന, തുടങ്ങിയ കലാരൂപങ്ങളുടെ വേഷവിധാനത്തിൽ ഓരോ ബ്ലോക്കുകളിൽ നിന്നുമുള്ള നിരവധി കുടുംബശ്രീ പ്രവർത്തകർ മത്സരാവേശത്തിൽ ഘോഷയാത്രയിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.