ഈരാറ്റുപേട്ട: പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ തിടനാട് ഗ്രാമപഞ്ചായത്തിൽ PWD ഫണ്ട് (RC ഫണ്ട്) ഉപയോഗിച്ച് ലക്ഷങ്ങൾ മുടക്കി ഇക്കഴിഞ്ഞ മെയ് 29, 30 തീയതികളിൽ ചെയ്ത.
തിടനാട് - മാടമല PWD റോഡ് ഒറ്റ മഴയ്ക്കു പിന്നാലെ പൂർണ്ണമായി തകർന്നെന്ന് ബിജെപി തിടനാട് പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.നിലവിൽ ചെയ്തിരിക്കുന്ന റീടാറിംഗ്.പൊതു ജനങ്ങൾക്ക് ഉപയോഗ പ്രഥമല്ലന്നും ബിജെപി ആരോപിച്ചു. ഒരാഴ്ച്ച പോലും നിൽക്കാത്ത വിധമുള്ള ഈ ടാറിംഗ് ആർക്കു വേണ്ടിയാണെന്നും ബിജെപി തിടനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശ്രീകാന്ത് ചോദിച്ചു.
റോഡ് മെയ്ന്റനൻസ് വർക്കിന്റെ പേരിൽ സർക്കാർ ഫണ്ട് തട്ടുന്നവരെ ജനം തിരിച്ചറിയാണമെന്നും ബിജെപി തിടനാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
പൂഞ്ഞാർ MLA യും, ബന്ധപ്പെട്ട PWD അധികാരികളും വിഷയത്തിൽ മറുപടി പറയണമെന്നും നിലവിൽ ഈരാറ്റുപേട്ട pwd അസിസ്റ്റന്റ് എഞ്ചിനീയർക്ക് വിഷയത്തിൽ പരാതി നൽകിയതായും ബിജെപി വൃത്തങ്ങൾ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.