കൊല്ലം :ഇന്നലെ രാത്രി കൊല്ലം വയയ്ക്കൽ ജംഗ്ഷനിൽ മീൻ കയറ്റി വന്ന ലോറി കാറുമായി കൂട്ടിയിടിച്ച് വൻ അപകടം.
അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റതായി പോലീസ് പറഞ്ഞു ഇന്നലെ രാത്രി ഒന്നരയോടെയാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണ്ണമായും തകർന്നു.
യാത്രക്കാരെ പോലീസും ഫയർ ഫോഴ്സും ചേർന്നാണ് ആശുപത്രിയിൽ പേവേശിപ്പിച്ചത് ഇവരുടെ നില ഗുരുതരമായ തുടരുന്നതായും പോലീസ് അറിയിച്ചു.
അതേസമയം.
അപകടത്തിൽ പരിക്കേറ്റ സ്ത്രീയുമായി കൊട്ടാരക്കര ഹോസ്പിറ്റലിൽ പോയ ആംബുലൻസ് തിരികെ വരും വഴി അപകടം സംഭവിച്ച സ്ഥലത്ത് വീണ്ടും അപകടത്തിൽ പ്പെട്ടു.
കഴിഞ്ഞ ദിവസം പെട്രോൾ ടാങ്കർ മറിഞ്ഞ അതേ ഭാഗത്താണ് വീണ്ടും അപകടം നടന്നിരിക്കുന്നത് റോഡിന്റെ അശാസ്ത്രീയ നിർമ്മാണമാണ് അപകട കാരണം എന്ന് പ്രദേശ വാസികൾ പറയുന്നു.
കൊല്ലം എംസി റോഡിൽ അപകടങ്ങൾ തുടർക്കഥയാണെന്നും നിർമ്മാണത്തിലെ അപാകതയാണ് എന്ന് മുൻപും ആരോപണം ഉടർന്നിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.