മോൻസൻ മാവുങ്കൽ കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ പരാതിക്കാരൻ ഷെമീർ

തിരുവനന്തപുരം: മോൻസൻ മാവുങ്കൽ കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ പരാതിക്കാരൻ ഷെമീർ. സുധാകരൻ മോൻസനിൽ നിന്നും പണം വാങ്ങിയിട്ടുണ്ടെന്ന് ഷെമീർ പറഞ്ഞു.

പണം നൽകിയ അനൂപുമായി കെ സുധാകരൻ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. കെപിസിസി പ്രസിഡന്റായ കെ സുധാകരൻ ഇപ്പോൾ പറയുന്നതെല്ലാം കളവാണെന്നും ഷെമീർ പറഞ്ഞു.

എന്നാൽ കെ സുധാകരനെതിരെ യാതൊരു നടപടിയും എടുക്കാൻ ക്രൈം ബ്രാഞ്ച് തയ്യാറായിരുന്നില്ല. ഇത്തരത്തിലുള്ള ഇടപാടുകാരിൽ നിന്നും തട്ടിപ്പുകാരിൽ നിന്നുമാണല്ലോ ഈ പണം പോകുന്നത്.

കേരള ഹൈക്കോടതി ഇടപെടലും എൻഫോഴ്സെന്റ് സംഘത്തിന് വ്യകതമായ തെളിവ് കിട്ടിയതുമാണ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം നിലപാട് മാറ്റാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു

കേരളാ പൊലീസ് ഐപിഎസ് ഉദ്യോഗസ്ഥരെ പ്രതിചേർത്തത് സ്വാഗതം ചെയ്യുന്നു. കൂടുതൽ പേർക്ക് മോൻസൻ പണം കൈമാറിയതിന്റെ രേഖ ക്രൈം ബ്രാഞ്ചിന് കൈമാറി. മുൻ ഡിഐജി സുരേന്ദ്രന്റെ ഭാര്യക്കും സിഐ അനന്ത ലാലിനും പണമിടപാടിൽ പങ്കുണ്ട്.

ഇതേക്കുറിച്ച് അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഈ മാസം 15 ന് കേരള ഹൈക്കോടതി പരിഗണിക്കും.

ക്രൈം ബ്രാഞ്ച് നിലപാട് അനുസരിച്ചായിരിക്കും തങ്ങളുടെ സമീപനമെന്നും അദ്ദേഹം വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !