പെരുമ്പാവൂർ: പെരുമ്പാവൂർ കെഎസ്ആർടിസി ബസ്റ്റാന്റിൽ ബസ് കാത്തുനിന്ന യാത്രക്കാരിയുടെ തലയിലേക്ക് മേൽക്കൂരയിലെ വാർക്കയുടെ ഒരു ഭാഗം അടർന്നുവീണ് പരിക്കേറ്റു.
കോട്ടയം ജനറൽ ആശുപത്രിയിലെ ഹൗസ് സർജൻ പെരുമ്പാവൂർ അഞ്ജനം വീട്ടിൽ കീർത്തന ഉണ്ണികൃഷ്ണനാണ് പരിക്കേറ്റത്. കോട്ടയത്തേക്ക് പോകുന്നതിന് സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിന് മുൻവശം ബസ് കാത്തു നിൽക്കുമ്പോഴാണ് അപകടമുണ്ടായത്.
ഇവരുടെ തലയ്ക്ക് പരിക്കേറ്റ് 3 തുന്നിക്കെട്ടുകൾ ഉണ്ട്. പരിക്കേറ്റ കീർത്തനയെ ഒരു കെഎസ്ആർടിസി ഡ്രൈവറുടെ സഹായത്തോടെ ഓട്ടോയിൽ കയറ്റി താലൂക്ക് പെരുമ്പാവൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദിവസേന നൂറുകണക്കിന് ആളുകൾ പലഭാഗങ്ങളിലേക്ക് പോകുന്നതിനായി എത്തിച്ചേരുന്ന ബസ്റ്റാൻഡുകളിൽ ഒന്നാണ് പെരുമ്പാവൂരിലേത്
എന്നാൽ ഇവിടുത്തെ കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും കോൺക്രീറ്റ് അടർന്ന് കമ്പികൾ പുറത്തു കാണാവുന്ന അവസ്ഥയിലാണ്. കീർത്തനയ്ക്ക് അപകടം സംഭവിക്കുന്ന സമയത്തും ധാരാളം ആളുകൾ ഈ പ്രദേശത്ത് ബസ് കാത്ത് നിൽക്കുന്നുണ്ടായിരുന്നു.
ഇനിയും കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നതിനു മുൻപ് സർക്കാർ ഈ കെട്ടിടത്തിന്റെ കാര്യത്തിൽ അടിയന്തരമായി ഇടപെടൽ നടത്തണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.