തിരുവനന്തപുരം: കരിക്കകം ശ്രീചാമുണ്ഡി ക്ഷേത്രത്തിലെ രക്തചാമുണ്ഡി, ബാലചാമുണ്ഡി ശ്രീകോവിലുകളുടെ പുനർ നിർമ്മാണം നടത്താനും
ശാസ്താ ക്ഷേത്രം, ആയിരവല്ലി ക്ഷേത്രം, ക്ഷേത്ര കാട്ടിലെ വീട് തറവാട്, നാഗർക്കാവ് എന്നിവ പുതുക്കി പണിയാനും ദേവിയുടെ ശ്രീകോവിൽ കരിങ്കല്ലിൽ നിർമിക്കുവാനും ക്ഷേത്ര ട്രസ്റ്റ് തീരുമാനിച്ചു.
ബാലാലയ പ്രതിഷ്ഠ നടത്തു ന്നതിനുവേണ്ടിയുള്ള ബാലായത്തിന്റെ സ്ഥാനം നിർണയിച്ച് പുനർനിർമാണ പണികൾ ആരംഭിക്കുന്നതിന്റെ ചടങ്ങുകൾ ക്ഷേത്ര തന്ത്രി പുലിയന്നൂർ നാരായണൻ അനുജൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്ര മേൽ ശാന്തി കെ.എ.രാമചന്ദ്രൻ നമ്പൂതിരി നിർവഹിച്ചു.
ട്രസ്റ്റ് സെക്രട്ടറി എം.ഭാർഗവൻ നായർ, ചെയർമാൻ എം .രാധാകൃഷ്ണൻ നായർ. പ്രസിഡന്റ് എം.വിക്രമൻ നായർ, ട്രെഷറർ വി.എസ്. മണികണ്ഠൻ നായർ,ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി ശ്രീ പി ശിവകുമാർ, ട്രസ്റ്റ് വൈസ് പ്രസിഡന്റ് ശ്രീ ജെ ശങ്കരദാസൻ നായർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.