യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു ജീവനോടെ കെട്ടിത്തൂക്കി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍ സുഹൃത്ത് പിടിയില്‍.

തിരുവനന്തപുരം: യുവതിയെ ക്രൂരമായ ലൈംഗിക പീഡിപ്പിച്ചു ജീവനോടെ കെട്ടിത്തൂക്കി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍ സുഹൃത്ത് പിടിയില്‍.

യുവതിയുടെ കഴുത്തില്‍ തുണിചുറ്റി മുറിയിലെ സീലിംഗ് ഫാനില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്താന്‍ ശ്രമിക്കവേയാണ് യുവാവ് പിടിയിലായത്. യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നത് കണ്ട് യുവതിയുടെ പത്തു വയസ്സുകാരന്‍ മകനാണ് അയല്‍വാസികളെ വിവരം അറിയിച്ചത്.

തുടര്‍ന്ന് അയല്‍ക്കാര്‍ ഓടിയെത്തി പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി യുവതിയെ രക്ഷിച്ച ശേഷം പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു സംഭവവുമായി ബന്ധപ്പെട്ട്  നരുവാമൂട് സ്വദേശി കരടി ഉണ്ണിയെന്ന അനില്‍കുമാറിനെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു.

യുവതിയും പ്രതിയും നേരത്തെ വിവാഹം കഴിഞ്ഞവരാണ്. അതിനിടയില്‍ ഇരുവരും കണ്ട് പരിചയപ്പെടുകയും ഒരുമിച്ച് താമസം ആരംഭിക്കുകയുമായിരുന്നു. കോട്ടുകാലിനടുത്താണ് യുവതിയും മകനും ആണ്‍സുഹൃത്തായ അനില്‍കുമാറിനൊപ്പം വാടകയ്ക്കു താമസിക്കുന്നത്. യുവതിക്ക് പത്തുവയസുകാരനായ ഒരു മകനുമുണ്ട്.

കുറച്ചുകാലമായി അനില്‍കുമാറും യുവതിയും തമ്മില്‍ വഴക്കുണ്ടാകാറുണ്ടെന്നും അയല്‍ക്കാര്‍ പറയുന്നു. ശനിയാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ കൊലപാതക കേസില്‍ അനില്‍കുമാര്‍ ജയിലിലായിരുന്നു.

തുടര്‍ന്ന് ഈ കേസില്‍ ജാമ്യം നേടി പുറത്തിറങ്ങുകയായിരുന്നു എന്നാണ് വിവരം. പുറത്തിറങ്ങിയ ശേഷമാണ് പ്രതി വിവാഹിതയായ യുവതിയുമായി പരിചയപ്പെടുന്നത്. അതിനുശഷം ഇരുവരും ഒരുമിച്ച് താമസം ആരംഭിക്കുകയുായിരുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !