തീക്കോയി ഗ്രാമപഞ്ചായത്ത് ഹരിത സഭയിൽ വൻ ജനപങ്കാളിത്തം

ഈരാറ്റുപേട്ട :തീക്കോയി ഗ്രാമപഞ്ചായത്തിൽ  പരിസ്ഥിതി ദിനത്തോടാനുബന്ധിച്ചു വലിച്ചെറിയൽ മുക്ത /ശുചിത്വ ഗ്രാമപഞ്ചായത്താക്കി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി നടന്ന ഹരിത സഭയിൽ വൻ ജനപങ്കാളിത്തം .

യോഗത്തിൽ 2023 മാർച്ച് 15 മുതൽ ജൂൺ 1 വരെ ഗ്രാമപഞ്ചായത്തിൽ നടത്തിയിട്ടുള്ള മാലിന്യനിർമാർജന ശുചീകരണ പ്രവർത്തനങ്ങൾ വിലയിരുത്തി . ഹരിത കർമ്മ സേനയുടെയും ആരോഗ്യപ്രവർത്തകരുടെ യും പ്രവർത്തനങ്ങൾ അവലോകനം ചെയ്തു .

തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി രണ്ടാം ഘട്ട പ്രവർത്തനങ്ങൾ  ഊർജ്ജിതപ്പെടുത്തുന്നതിനുള്ള രൂപരേഖ തയ്യാറാക്കി അവതരിപ്പിച്ചു. ഹരിത കർമ്മ സേന അംഗങ്ങളെ ആദരിച്ചു. തുടർന്ന് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈകളുടെ വിതരണവും നടന്നു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി തോമസ് അധ്യക്ഷത വഹിച്ച യോഗം പ്രസിഡന്റ് കെ സി ജെയിംസ് ഉദ്ഘാടനം ചെയ്ത് വലിച്ചെറിയൽ മുക്ത / ശുചിത്വ ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു. ജനപ്രതിനിധികൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, നിർവഹണ ഉദ്യോഗസ്ഥർ ,

അങ്കണവാടി പ്രവർത്തകർ , ആശ വർക്കേഴ്സ്, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ സേന തൊഴിലുറപ്പ് പ്രവർത്തകർ,  റെസിഡൻഷ്യൽ അസോസിയേഷൻ ഭാരവാഹികൾ, വായനശാല പ്രതിനിധികൾ, യുവജന സംഘടന പ്രതിനിധികൾ, ശാസ്ത്ര സാംസ്കാരിക സംഘടന പ്രതിനിധികൾ,

തൊഴിലാളി സർവീസ് സംഘടന പ്രതിനിധികൾ, എൻഎസ്എസ് ചുമതലയുള്ള അധ്യാപകർ, സ്കൂൾ പി റ്റി എ പ്രതിനിധികൾ, വിദ്യാർത്ഥി  പ്രതിനിധികൾ, വ്യാപാര വ്യവസായ സംഘടന പ്രതിനിധികൾ, പെൻഷനേഴ്സ് യൂണിയൻ പ്രതിനിധികൾ,

സീനിയർ സിറ്റിസൺ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ  പങ്കെടുത്തു. യോഗത്തിൽ മെമ്പർമാരായ സിബി രഘുനാഥൻ, മാളു ബി മുരുകൻ, കവിത രാജു, മോഹനൻ കുട്ടപ്പൻ, രതീഷ് പി എസ്, ദീപ സജി, ജയറാണി തോമസ്‌കുട്ടി, അമ്മിണി തോമസ്, നജീമ പരികൊച്ച്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആർ സുമാഭായി അമ്മ, ഹെഡ് ക്ലർക്ക് എ പത്മകുമാർ, വിവിധ നിർവഹണ ഉദ്യോഗസ്ഥർ, അധ്യാപകർ  തുടങ്ങിയവർ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ടൂറിസ്റ്റ് ബസ് അപകടം. നിരവധി പേർക്ക് ഗുരുതരപരിക്ക് | Tourist Bus Kuravilangad

പോലീസിനെ വെട്ടിച്ച് ബൈക്ക് അഭ്യാസം യുവാക്കൾ പിടിയിൽ | Droupadi Murmu #droupadimurmu

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !