ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി എഴുത്തുകാരി സാറ ജോസഫ്

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ സാറാ ജോസഫ്.

മാധ്യമങ്ങളെ ജനാധിപത്യത്തിന്റെ നാലാം തൂൺ ആയിട്ടാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. സത്യസന്ധമായ മാധ്യമ പ്രവർത്തനം തടയപ്പെടുമ്പോൾ ജനാധിപത്യത്തിന്റെ നാശംസംഭവിക്കുന്നുവെന്ന് സാറാ ജോസഫ് പ്രതികരിച്ചു. 

പാർലമെന്റിനും കോടതിക്കും പൊലീസിനുമുള്ള അതേ അധികാരമാണ് മാധ്യമങ്ങൾക്കുള്ളത്. ഈ മൂന്ന് സംവിധാനങ്ങളിലും സംഭവിക്കുന്ന ജനവിരുദ്ധത  തുറന്നുകാട്ടലാണ് മാധ്യമങ്ങളുടെ ധർമം.

വിമർശിക്കുക ജനങ്ങളെ ബോധ്യപെടുത്തലാണ് മാധ്യമങ്ങൾ ചെയ്യേണ്ടത്. മാധ്യമങ്ങൾ ജനങ്ങളുടെയാണ് ഭരണകൂടത്തിന്റെയല്ല,

കോടതിയുടെയോ പൊലീസിന്റെയോ അല്ല. ഭരണകൂടത്തെ വിമർശിക്കുകയെന്നതാണ് മാധ്യമങ്ങളുടെ തൊഴിൽ. ജനങ്ങളുടെ ഉത്തരവാദിത്തമാണ് മാധ്യമങ്ങൾക്കെതിരെ വരുന്ന നടപടികളെ ചെറുക്കുക എന്നത്.

അതുപോലെ തന്നെ ജനങ്ങളുടെ ഉത്തരവാദിത്തമാണ് മാധ്യമങ്ങളെ സംരക്ഷിക്കുക എന്നത്. അഖിലയെ പിന്തുണച്ചു കൊണ്ട് സാറാ ജോസഫ് പ്രതികരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !