ഈരാറ്റുപേട്ട :തിടനാട് ഗ്രാമപഞ്ചായത്തിൽ ചെമ്മലമറ്റം - വാര്യാനിക്കാട് - ചാണകകുളം - പഴുമല PWD റോഡ് ടാറിങ്ങ് ഒരാഴ്ച്ച മുൻപ് പൂഞ്ഞാർ നിയോജക മണ്ഡലം MLA അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചതാണ്
( അദ്ദേഹം ഈ റോഡിന് രണ്ട് ഗഡുവായ് 75 ലക്ഷം രൂപാ അനുവദിച്ചു എന്നാണ് അദ്ദേഹത്തിന്റെ പാർട്ടിയുടെ വാർഡ് മെമ്പറുമാർ flex ബോർഡ് നാട്ടിൽ സ്ഥാപിച്ചിരിക്കുന്നത്).
എന്നാൽ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ടാറിങ്ങ് ചില സ്ഥലങ്ങളിൽ പൊളിയുകയുണ്ടായി. കുഴിയായ് കിടന്ന ഈ സ്ഥലങ്ങളിൽ "താൽക്കാലിക കുഴിയടക്കലും, ടാറിങ്ങിലെ ക്രമക്കേടുകളും അവിടം സന്ദർശിച്ചപ്പോൾ കാണാനിടയായാതായി ബിജെപി തിടനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശ്രീകാന്ത് തിടനാട് പറഞ്ഞു.
പ്രദേശത്തെ ജനങ്ങൾ നിരവധി നാളുകളായ് തകർന്ന് കിടക്കുന്ന റോഡ് ടാർ ചെയ്തതിൽ ഏറെ സന്തോഷത്തിലായിരുന്നു. പക്ഷേ ഒരാഴ്ച്ച കൊണ്ട് ഇത്തരത്തിൽ റോഡ് തകരുന്നത് ഏറെ വിഷമകരമാണെന്നും ശ്രീകാന്ത് പറഞ്ഞു.
തിടനാട് ഗ്രാമപഞ്ചായത്തിൽ ഇത്തരം റോഡ് തകർച്ച തുടർകഥയാവുകയാന്നും കഴിഞ്ഞ ദിവസം മാടമല - തിടനാട് PWD റോഡും ഇത്തരത്തിൽ തകർന്നിരുന്നിരുന്നതായും. അതിനെതിരെ ബിജെപി ശക്തമായി പ്രതികരിച്ചിരുന്നതായും ശ്രീകാന്ത് പറഞ്ഞു.
ഇത്തരത്തിൽ ജനങ്ങളുടെ നികുതി പണം തട്ടുന്നവർക്കെതിരെ, ടാറിങ്ങ് ക്രമക്കേടിനെതിരെ ബിജെപി തിടനാട് പഞ്ചായത്ത് കമ്മിറ്റി നേതൃത്വം നിയമ നടപടിയുമായി മുന്നോട്ട് പോകുവാൻ തീരുമാനിച്ചിരിക്കുന്നതായും ശ്രീകാന്ത് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.