റബ്ബറിന് 300 രൂപയാക്കണം എന്ന് ആവശ്യപ്പെട്ട് സിപിഐഎം പ്രക്ഷോഭത്തിന് ഒരുങ്ങുന്നു

കോഴിക്കോട് : റബർ വിലയിൽ തലശേരി ബിഷപ്പ് ബിജെപി നേതൃത്വത്തോട് ഉന്നയിച്ച ആവശ്യം ഏറ്റെടുത്ത് സിപിഎം.

റബ്ബറിന് 300 രൂപ തറ വില പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി സിപിഎം പ്രക്ഷോഭത്തിലേക്ക്. പാർട്ടിയുടെ കർഷക സംഘടനയായ കേരള കർഷക സംഘമാണ് ഈ ആവശ്യവുമായി പ്രതിഷേധത്തിന് ഇറങ്ങുന്നത്.

ജൂൺ 6 ന് താമരശ്ശേരിയിൽ സമരസായാഹ്നം സംഘടിപ്പിക്കുമെന്ന് കേരള കർഷകസംഘം അറിയിച്ചു. നേരത്തെ ക്രൈസ്തവ സഭകൾ ഉന്നയിച്ച അതേ ആവശ്യമാണ് സിപിഎം ഏറ്റെടുക്കുന്നത്. റബ്ബറിന് 300 രൂപ വില നിശ്ചയിച്ചാൽ ബിജെപിക്ക് ഒരു എംപിയെ നൽകാമെന്ന തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാമ്പ്ലാനിയുടെ പ്രസ്താവന വലിയ വിവാദമായിരുന്നു.

'വോട്ടിന് നോട്ടെന്ന'തിന് സമാനമായ പരാമർശമാണെന്നാരോപിച്ച്  സിപിഎം രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ മാസങ്ങൾ പിന്നിട്ട വേളയിൽ ഇതേ ആവശ്യവുമായി സിപിഎം തെരുവിലിറങ്ങുകയാണ്.

റബർ കർഷകർക്ക് വേണ്ടിയുള്ള സഭാ നിലപാട് ഈ സമരത്തിന് ഒരു ഘടകം തന്നെയാണെന്ന് പ്രതികരിച്ച സിപിഎം നേതാവ് ജോർജ് എം തോമസ്,  എന്നാൽ സഭ ആസ്ഥാനത്ത് പോയി കൈ കൂപ്പാൻ ഇല്ലെന്നും വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !