''കായലോരത്തെ കൈതക്കാട്ടിൽ നിന്ന് പാമ്പിൻറെയും കൈതമുള്ളിന്റെയും കണ്ണുവെട്ടിച്ച് ഓലകെട്ടുമായി തിരിച്ചിറങ്ങുന്നതിനിടെ ക്ഷീണം തീർക്കാൻ കയറിയതാണെന്ന് തോന്നും ഇണ്ടംതുരുത്തി മനയുടെ പൂമുഖത്ത് സി കെ ആശ ഇരിക്കുമ്പോൾ ''

കോട്ടയം:സിപിഎമ്മിനും ഇടതുപക്ഷ മുന്നണിക്കും വേണ്ടി സമര മുഖങ്ങളിൽ തല്ലുകൊണ്ട് പൊതുവേദികളിൽ അപമാനിക്കപ്പെടാൻ വിധിക്കപ്പെട്ടവരാണ് കേരളത്തിലെ ദളിത് സമൂഹങ്ങൾ എന്ന് ബിജെപി മാധ്യമേഖല പ്രസിഡന്റ്‌ എൻ ഹരി..

''കായലോരത്തെ കൈതക്കാട്ടിൽ നിന്ന് പാമ്പിൻറെയും കൈതമുള്ളിന്റെയും കണ്ണുവെട്ടിച്ച് ഓലകെട്ടുമായി തിരിച്ചിറങ്ങുന്നതിനിടെ ക്ഷീണം തീർക്കാൻ കയറിയതാണെന്ന് തോന്നും ഇണ്ടംതുരുത്തി മനയുടെ പൂമുഖത്ത് സി കെ ആശ ഇരിക്കുമ്പോൾ '' എന്ന് പണ്ട് ആരോ എഴുതിയത് ഓർത്തുപോകും. മൃഗീയ ഭൂരിപക്ഷത്തിൽ വിജയച്ച് എംഎൽഎ ആയ സികെ ആശയുടെ മാറ്റി നിർത്തപ്പെടലുകൾ ഓർത്താൽ എന്ന് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പറഞ്ഞു.


പുട്ടിന് പീരയെന്നോണം നാഴികയ്ക്ക് നാല്പതുവട്ടം കപട ദളിത് സ്നേഹം കവലകളിലും ചാനലുകളിലും വന്നിരുന്നു വിളമ്പുന്ന ഇടതുപക്ഷ മുന്നണി കഴിഞ്ഞ ദിവസങ്ങളിൽ പാർലമെന്റ് ഉദഘാടനവുമായി ബന്ധപ്പെട്ട് രാഷ്ട്രപതിയെ ജാതീയമായി അവതരിപ്പിച്ച് ചാനലുകളിൽ വർഗീയ രാഷ്ട്രീയ നാടകം കളിച്ചപ്പോൾ മറന്നുപോയ ചിലതുണ്ട്.


ലോകം കണ്ട മഹാനായ മനുഷ്യൻ എപിജെ അബ്ദുൾ കലാമിനെയും രാമനാഥ്‌ കോവിന്ദിനെയും ദ്രൗപതി മുർമുവിനെയും രാഷ്ട്രപതിയാക്കി രാജ്യത്തോടും സമൂഹത്തോടും നീതി പുലർത്തിയ പ്രസ്ഥാനമാണ് ബിജെപി. ഒബിസി വിഭാഗക്കക്കാരനായ പ്രധാനമന്ത്രിയും ജൈനമതക്കാരനായ ആഭ്യന്തര മന്ത്രിയും പിന്നോക്ക വിഭാഗത്തിൽ നിന്ന് ദേശീയ അധ്യക്ഷനെവരെ ബിജെപി ഇവിടെ സൃഷ്ടിച്ചു.


കൊടിപിടിക്കാനും തല്ലുകൊള്ളാനും മാത്രമായി കമ്മ്യുണിസ്റ്റ് പാർട്ടി വളർത്തിയെടുക്കുന്ന ബലിമൃഗങ്ങളാണ് പിന്നോക്ക ജന വിഭാഗങ്ങൾ, നൂറുകണക്കിന് ദളിതരെ എംപിയും എംൽഎയും മന്ത്രിയും മുഖ്യമന്ത്രിയും ആക്കിയ പ്രസ്ഥാനമാണ് ബിജെപി എന്നാൽ ജാതി പറഞ്ഞു  ഭിന്നതയുടെ രാഷ്ട്രീയം കളിക്കുന്ന കമ്മ്യുണിസ്റ്റ് പാർട്ടിയിയുടെ അഖിലേന്ത്യാ കമ്മിറ്റികളിൽ എത്ര ദളിതരുണ്ട് എന്ന് ഹരി ചോദിച്ചു.


എടുത്തു പറയാൻ സംസ്ഥാനങ്ങളിൽ എത്ര നേതാക്കളുണ്ട് എത്ര മന്ത്രിമാരുണ്ട് എത്ര ജില്ലാ സെക്രട്ടറിമാരുണ്ട്, വനിതകൾക്ക് തുല്ല്യ പ്രാധിനിത്യം അവകാശപ്പെടുന്ന ' ഉൾപ്പാർട്ടി ജനാതിപത്യം അവകാശപ്പെടുന്ന സംഘടനയിൽ എത്ര വനിതകൾ പാർട്ടിസെക്രട്ടറി മാരായിട്ടുണ്ട് ..? ഒരു ജില്ലാ സെക്രട്ടറി എങ്കിലും ആക്കിയിട്ട് നവോഥാനം പ്രസംഗിച്ചാൽ അതിനുള്ളിലെ ആത്മാർത്ഥ ഈ നാട്ടിലെ ജനങ്ങൾക്ക് ബോധ്യപെടുമായിരുന്നു എന്നും ബിജെപി മാധ്യമേഖല അധ്യക്ഷൻ കൂട്ടി ചേർത്തു.


ഇന്നലെ കോട്ടയം ജില്ലാതല പ്രവേശനോത്സവം തലയോലപ്പറമ്പിൽ സംഘടിപ്പിച്ചപ്പോഴും മേല്പറഞ്ഞ കമ്മ്യുണിസ്റ്റ് നേതാക്കളുടെ പ്രത്യേകിച്ച് സിപിഐഎം ദളിത് വിരുദ്ധത പ്രകടമായിരുന്നു.സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വാസവൻ ഉദ്ഘാടനം ചെയ്ത പരിപാടിക്ക് അധ്യക്ഷത വഹിച്ചത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു ആയിരുന്നെന്നും 


ഏതെങ്കിലും ഒരു എംൽഎയെ സ്വന്തം മണ്ഡലത്തിൽ നിരന്തരമായി സർക്കാരോ സിപിഐഎമ്മോ മാറ്റി നിർത്തിയിട്ടുണ്ടെങ്കിൽ അത് ഏറ്റവും കൂടുതൽ അനുഭവിച്ചതു സി കെ ആശയായിരിക്കും എന്ന് അദ്ദേഹം പറഞ്ഞു ...സിപിഎമ്മിന് ആശയുടെ നിറം പ്രശ്നമാണ് ജാതി പ്രശ്നമാണ് അവർ ഉന്നയിക്കുന്ന ആവശ്യങ്ങൾ പ്രശ്നമാണ്..ഒന്നിലും പഠിക്കാതെ ദളിത് സമൂഹം വീണ്ടും സമരമുഖങ്ങളിൽ തല്ലുകൊണ്ട് പൊതുവേദികളിൽ അപമാനിക്കപ്പെട്ടു കഴിയുന്നു എന്നും അദ്ദേഹം രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.


ചരിത്രത്തിന്റെ തങ്കലിപികളാൽ എഴുതപെട്ട വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം ശതാബ്‌ദി ആഘോഷത്തിൽ സർക്കാർ പരിപാടികളിൽ നിന്ന് പേരോ ചിത്രമോ വെക്കാതെ സ്ഥലം വൈക്കം എംഎൽഎയെ സർക്കാർ അപമാനിച്ചെന്നും വൈക്കത്തെ പിന്നോക്ക ജന വിഭാഗങ്ങളും പാർട്ടി നേതൃത്വവും ഇതൊന്നും മറക്കാൻ ഇടയില്ലെന്നും ഹരി കൂട്ടി ചേർത്തു.


രണ്ട് മുഖ്യമന്ത്രിമാർ പങ്കിടുന്ന പരുപാടിയിൽ അവഗണിക്കപ്പെടാത്ത പദം അലങ്കരിക്കേണ്ടിയിരുന്ന സികെ ആശയ്ക്ക് പ്രശ്നമായത് അവരുടെ നിറവും ജാതിയുമായിരുന്നു. ഉന്നതപദവികളിൽ ബിജെപി പിന്നോക്ക ജനവിഭാഗങ്ങളെ കൈപിടിച്ചുയർത്തുമ്പോൾ നാൽകവലയിലും ചാനലുകളിലും വന്ന് ഓരി ഇടാതെ കൂടെയുള്ളവരെയെങ്കിലും അയിത്തം കൽപ്പിച്ചു മാറ്റി നിർത്താതെ ചേർത്ത് നിർത്താൻ ഇടതുപക്ഷ മുന്നണിയും സിപിഎമ്മും തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !