തിരുവനന്തപുരം : സംസ്ഥാനത്തെ ആദ്യ വനിതാ വിരലടയാള വിദഗ്‌ധ കെ ആർ ശൈലജ സർവ്വീസിൽ നിന്ന് വിരമിച്ചു.
കേരളാ സ്റ്റേറ്റ് ഫിംഗർപ്രിന്റ് ബ്യൂറോയുടെ ആദ്യ വനിതാ ഡെപ്യൂട്ടി ഡയറക്‌ടറാണ് ശൈലജ. 1997 ൽ ഫിംഗർപ്രിന്റ് സെർച്ചർ ആയി സർവ്വീസിൽ പ്രവേശിച്ചു. കോട്ടയം, ഇടുക്കി, വയനാട്, തിരുവനന്തപുരം ജില്ലകളിലെ ഫിംഗർപ്രിന്റ് ബ്യൂറോകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
നിരവധി കേസന്വേഷണങ്ങളിൽ നിർണ്ണായക തെളിവായ വിരലടയാളങ്ങൾ പരിശോധിച്ച് കുറ്റവാളികളെ കണ്ടെത്താൻ പൊലീസിനെ സഹായിച്ചത് ശൈലജയുടെ വൈദഗ്‌ധ്യമായിരുന്നു.
കോട്ടയത്ത് ഒഡീഷ സ്വദേശികൾ കൊല്ലപ്പെട്ട കേസന്വേഷണത്തിൽ വിരലടയാളം പ്രധാനതെളിവായി മാറിയതാണ് അവയിൽ ഏറെ പ്രധാനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.