പള്ളിക്കത്തോട്:നരേന്ദ്ര മോദി സർക്കാരിന്റെ ഒൻപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ബിജെപി വാഴൂർ പഞ്ചായത്ത് കമ്മിറ്റി മുണ്ട് ചലഞ്ച് നടത്തുന്നു.
നിർധനരായ ക്യാൻസർ രോഗികളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ അവർക്ക് ഒരു കൈത്താങ്ങായികൊണ്ട് ഈ വാർഷിക പരിപാടികൾ നടത്തണമെന്ന് ആലോചനയിൽ ആണ് ബിജെപി വാഴൂർ പഞ്ചായത്ത് കമ്മിറ്റി മുണ്ട് ചലഞ്ച് നടത്തുന്നത്.
മുണ്ട് വില്പനയിൽ നിന്ന് കിട്ടുന്ന തുക ജൂൺ പത്താം തിയതിക്കുള്ളിൽ രോഗികൾക്ക് നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്.
മുണ്ട് ചലഞ്ചിന്റെ ഉദ്ഘാടനം ബിജെപി മധ്യമേഖലാ പ്രസിഡന്റ് ശ്രീ. എൻ. ഹരി ജില്ലാ കമ്മിറ്റി അംഗം ശ്രീ എൻ ഇ ജയപ്രകാശിന് നൽകി നിർവഹിച്ചു.
മണ്ഡലം പ്രെസിഡന്റ് ടി ബി ബിനു,പഞ്ചായത്ത് കമ്മിറ്റി പ്രെസിഡന്റ് കെ എസ് ഹരികുമാർ, കെ എസ് ബിനു, എം കെ വിജയകുമാർ, സജി കാക്കതൂക്കി, വിമൽ ബി, സജിത്ത്, മോനാ പൊടിപ്പാറ എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.