എറണാകുളം: വീട് വാടകയ്ക്ക് എടുത്ത് ലഹരിവില്പന നടത്തിയ ദമ്പതികൾ ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ. ഇരുപതു കിലോ കഞ്ചാവാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തു.
ആറ് മാസം മുമ്പാണ് കുട്ടികളടക്കമുള്ള കുടുംബം ഇവിടെ താമസിക്കാൻ എത്തിയത്. വൈപ്പിൻ നായരമ്പലം സ്വദേശി ജോസ്, ഇയാളുടെ ഭാര്യ ജയ, സുഹൃത്ത് കളമശ്ശേരി സ്വദേശി ജഗൻ എന്നിവരാണ് പിടിയിലായത്.
ഇരുപതു കിലോ കഞ്ചാവ് ആണ് വീട്ടിൽ നിന്ന് പിടിച്ചെടുത്തത്. എക്സൈസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നാണ് വടക്കേക്കര കുഞ്ഞിത്തൈയ്യിലെ വീട്ടിൽ പരിശോധന നടത്തിയത്.
വീടിന് സമീപം എക്സൈസ് എത്തിയതോടെ വിട്ടിലുണ്ടായിരുന്ന ഒരു സംഘം കാറെടുത്ത് പുറത്തേക്ക് പാഞ്ഞു. എക്സൈസ് സംഘം ജീപ്പ് വട്ടമിട്ട് തടയാൻ ശ്രമിച്ചു. എന്നാൽ ജീപ്പിനെ ഇടിച്ച് മാറ്റി സംഘം രക്ഷപ്പെട്ടു. വീട്ടിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും എക്സൈസ് സംഘം ബലപ്രയോഗത്തിലൂടെ പിടികൂടുകയായിരുന്നു.
പതിവായി പുറത്ത് നിന്ന് വാഹനങ്ങൾ വന്നു പോകുന്നതിനെ തുടർന്ന് സംശയം തോന്നിയ നാട്ടുകാർ ആണ് എക്സൈസിന് രഹസ്യവിവരം നൽകിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.